യേശുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണയില്‍ ഇന്ന് ഓശാന ഞായര്‍.

ത്തിക്കാനിലും വിവിധ പള്ളികളിലും ഇന്ന് ഓശാന ശുശ്രൂഷകള്‍ നടക്കും.ബസേലിയോസ് ജോസഫ് കാത്തോലിക്ക ബാവ, മണര്‍കാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലും. ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയിലും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

കോഴിക്കോട് | യേശുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണയില്‍ ഇന്ന് ഓശാന ഞായര്‍. യേശുവിനെ രാജകീയമായി വരവേറ്റ ഓര്‍മയില്‍ ക്രൈസ്‌കവ സമൂഹം. വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടങ്ങും. വത്തിക്കാനിലും വിവിധ പള്ളികളിലും ഇന്ന് ഓശാന ശുശ്രൂഷകള്‍ നടക്കും.ബസേലിയോസ് ജോസഫ് കാത്തോലിക്ക ബാവ, മണര്‍കാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലും. ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയിലും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

ലത്തീന്‍ അതിരൂപത തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ- സെന്റ് ജോസഫ്‌സ്, റോമന്‍ കാതലിക് മെട്രോപൊളിറ്റന്‍ കത്തീഡ്രലിലും മലങ്കര സുറിയാനി കത്തോലിക്കാ സഭ- മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, പട്ടം സെന്റ് മേരീസ് കത്തീഡ്രലിലും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

പള്ളികളില്‍ ഇന്ന് പ്രത്യേത പ്രാര്‍ഥനകളും കുരുത്തോല പ്രദക്ഷിണവും നടക്കും. ശുശ്രൂഷകള്‍ പൂര്‍ത്തിയാകുന്നതോടെ യേശുക്രിസ്തുവിന്റെ പീഡനാനുഭവത്തിന്റെ കുരിശുമരണത്തിന്റെയും സ്മരണയില്‍ വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കും.

പുകഴ്ത്തി പുകഴ്ത്തി ഭരണകർത്താക്കളുൾപ്പെടെയുള്ളവരെ ചീത്തയാക്കരുതെന്ന് കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കൽ


അതേസമയം പുകഴ്ത്തി പുകഴ്ത്തി ഭരണകർത്താക്കളുൾപ്പെടെയുള്ളവരെ ചീത്തയാക്കരുതെന്ന് കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കൽ പറഞ്ഞു. ഓശാന ഞായറാഴ്ച കുരുത്തോല ആശിര്‍വാദത്തിന് നേതൃത്വം നൽകികൊണ്ട് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.എല്ലാവരും ഭരണത്തിൽ ഇരിക്കുന്നവരെ ഒത്തിരി പുകഴ്ത്തും.”പുകഴ്ത്തി പുകഴ്ത്തി ഭരണകര്‍ത്താക്കളെ ഉള്‍പ്പെടെ ചീത്തയാക്കരുത്. പുകഴ്ത്തികൊണ്ടിരുന്നാൽ അതിന്‍റെ ഫലമായി അവർ ഒന്നും ചെയ്യാതെ വരും. ആവശ്യത്തിന് പുകഴ്ത്തുകയും കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും വേണം. വിമർശിക്കാതിരിക്കുമ്പോൾ കാര്യങ്ങൾ അവർ അറിയില്ല. അധികാരത്തിലിരിക്കുന്നവർ പല കാര്യങ്ങളും അറിയാതെ പോകും.അധികാരത്തിലിരിക്കുന്നവരെ കാര്യങ്ങൾ അറിയിക്കേണ്ട കടമജനങ്ങൾക്കുണ്ട്. വിമർശനത്തിന് ആരും അതീതരല്ല :-അർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ പറഞ്ഞു. കേരളത്തിൽ ഒരുമയും സാഹോദര്യവും ഉണ്ടെന്നും ആ ഒരുമ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും ജാതി – മത ഭേദമന്യേ എല്ലാവരെയും ചേർത്തു പിടിക്കണമെന്നും കേരളത്തിൽ സമാധാനം നിലനിർത്താൻ പ്രാർത്ഥിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു

You might also like

-