ലോകത്തിന് പ്രത്യാശയുടെ കിരണവുമായി ദൈവപുത്രന്റെ തിരുപ്പിറവി ഇന്ന് ക്രിസ്മസ്

സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്നു നല്‍കിയ ദൈവപുത്രന്റെ പിറവി ദിനം ആഘോഷമാക്കുകയാണ് വിശ്വാസികള്‍.ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും സന്ദേശവുമായി പിറന്നു വീണ വലിയ ഇടയന്റെ ഓര്‍മ്മ പുതുക്കുകയാണ് ലോകം

0

ലോകത്തിന് പ്രത്യാശയുടെ കിരണമേകി ഇന്ന് ക്രിസ്മ സ് ദൈവ പുത്രന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കിയാണ് ലോകമെങ്ങുള്ള
ക്രൈസ്തവർ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നുത് . സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്നു നല്‍കിയ ദൈവപുത്രന്റെ പിറവി ദിനം ആഘോഷമാക്കുകയാണ് വിശ്വാസികള്‍.ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും സന്ദേശവുമായി പിറന്നു വീണ വലിയ ഇടയന്റെ ഓര്‍മ്മ പുതുക്കുകയാണ് ലോകം. തിരുപ്പിറവി ശുശ്രൂഷകള്‍ക്കായി ലോകമെമ്പാടും ആയിരക്കണക്കിന് വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുചേര്‍ന്നു. ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന അടക്കമുള്ള പ്രാര്‍ത്ഥനാ ശുശ്രൂക്ഷകള്‍ നടന്നു. പുൽക്കൂട് ഒരുക്കിയും നക്ഷത്രങ്ങളാൽ വീടുകൾ അലങ്കരിച്ചും ക്രിസ്തു ദേവന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ. ഒമിക്രോൺ ഭീതി നിലനിൽക്കുന്നതുകൊണ്ടുതന്നെ ഈ വർഷം നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങൾ.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പള്ളികളിൽ പതിരാ കുർബാനകളും തിരിപ്പിറവി ചടങ്ങുകളും നടന്നു. തിരുവനന്തപുരം പാളയം പള്ളിയിൽ നടന്ന പാതിര കുർബാന ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് ഡോ.എം സുസൈപാക്യം കാർമികത്വം വഹിച്ചു. പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ പാതിര കുർബാന ചടങ്ങുകൾക്ക് മാർ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാബ കാർമികത്വം വഹിച്ചു. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ നടന്നത്.

എറണാകുളം ജില്ലയിലെ ക്രൈസ്തവ ദേവാലയങ്ങളിലും പാതിര കുർബാനയും തിരുപ്പിറവി കർമങ്ങളും നടന്നു. കാക്കനാട് മൗണ്ട് സെന്റ് തോമസ് പളളിയിൽ നടന്ന ക്രിസ്തുമസ് പാതിരാ കുർബാനയ്‌ക്ക് സിറോ മലബാർ സഭ അദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിച്ചു. യാക്കോബായ സുറിയാനി സഭ ട്രസ്റ്റ് മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രപ്പൊലീത്തയുടെ കാർമ്മികത്വത്തിൽ ആയിരുന്നു കരിങ്ങാച്ചിറ ജോർജ് യാക്കോബായ സുറിയാനി കത്ത്രീഡൽ പള്ളിയിൽ പാതിരാ കുർബാന ചടങ്ങുകൾ നടന്നത്. എറണാകുളം സെൻറ് ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ ജോസഫ് കളത്തിപ്പറമ്പിലിവന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുപ്പിറവി ദിവ്യബലി നടത്തി.ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിൽ ആയിരുന്നു കോഴിക്കോട് ദേവമാതാ കത്ത്രീഡലിൽ ക്രിസ്തുമസ് ശുശ്രൂഷകൾ.

You might also like

-