സന്നിധാനത്ത് ക്യാമ്പ് ചെയ്ത കലാപമുണ്ടാക്കാൻ അരയുംഅനുവദിക്കില്ല ദര്‍ശനത്തിന് നിയന്ത്രണം വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

മ്മുടെ നാട് പഴയ ഒട്ടേറെ ആചാരങ്ങളും ദുരാചാരങ്ങളും അവസാനിപ്പിച്ചത് ശക്തമായ പ്രക്ഷോഭങ്ങളിലൂടെയായിരുന്നു. പണ്ട് മാറ് മറക്കാന്‍ ഒരു കൂട്ടര്‍ക്ക് അവകാശമില്ലായിരുന്നു. ഇപ്പോള്‍ നമ്മുക്ക് ലഭിച്ചിട്ടുളള അവകാശങ്ങള്‍ ഈ തലമുറ അനുഭവിക്കുമ്പോള്‍ മുമ്പ് നാം എവിടെയായിരുന്നു എന്ന് മനസിലാക്കയിലാണ് കടന്നുവന്ന വഴിയെ പറ്റി കൃത്യമായ ധാരണ കിട്ടുകയുളളൂ- പിണറായി പറഞ്ഞു.

0

കൊല്ലം :ശബരിമലയ്ക്ക് താങ്ങാന്‍ കഴിയുന്ന ആളുകളെ മാത്രമേ ഓരോ ദിവസവും ദര്‍ശനത്തിന് അനുവദിക്കൂ. ബാക്കിയുള്ള ആളുകള്‍ ബേസ് ക്യാംപില്‍ കാത്തുനില്‍ക്കണം. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഇതര സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.ശബരിമലയില്‍ ക്യാംപ് ചെയ്ത് സംഘര്‍ഷം ഉണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. മതനിരപേക്ഷതയ്ക്ക് തടസം നില്‍ക്കുന്ന ആരെയും മാറ്റി നിര്‍ത്തുക നിസാരമാണെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.സന്നിധാനം ക്രിമിനലുകളുടെ താവളമാക്കാന്‍ അനുവദിക്കില്ലെന്നും ഭക്തര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പുരുഷനും സ്ത്രീക്കും തുല്യ ആരാധനാസ്വാതന്ത്ര്യമാണെന്നാണ് എൽഡിഎഫ് നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ നേരത്തെ തടഞ്ഞത് ഹൈക്കോടതി വിധി നടപ്പാക്കേണ്ടത് കൊണ്ടാണെന്നും പിണറായി വിജയൻ പറഞ്ഞു.

സുപ്രീംകോടതി വിധിക്ക് ശേഷം ബിജെപിയും ആര്‍എസ്എസും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു. അവര്‍ക്കൊപ്പം ചേരാന്‍ പാടില്ലാത്ത പലരും ചേര്‍ന്നു. വിധിയുടെ പേരില്‍ കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാന്‍ ബിജെപി ശ്രമിച്ചു. അവര്‍ക്കൊപ്പം ഓടുകയാണ് കോണ്‍ഗ്രസ് എന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേരത്തെ തന്നെ ബിജെപിയിലേക്ക് കാല്‍ വച്ചിരുന്നു. അവരുടെ ശരീരം മാത്രമാണ് കോണ്‍ഗ്രസിലുള്ളൂ. മനസ് ബിജെപിക്കൊപ്പമാണ്. ബിജെപി നടത്തിയ സമരത്തില്‍ കോണ്‍ഗ്രസുകാര്‍ ആളെ കൂട്ടി. കോണ്‍ഗ്രസുകാര്‍ക്ക് ഇടത്താവളമായി ബിജെപി സമരങ്ങള്‍ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിന്റെ സമയോജിതമായ ഇടപ്പെടലും സമചിത്തതയും കൊണ്ടാണ് സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരുന്നത്. ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അക്രമികളെ സംഘപരിവാര്‍ എത്തിച്ചിരുന്നെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.നമ്മുടെ നാട് പഴയ ഒട്ടേറെ ആചാരങ്ങളും ദുരാചാരങ്ങളും അവസാനിപ്പിച്ചത് ശക്തമായ പ്രക്ഷോഭങ്ങളിലൂടെയായിരുന്നു. പണ്ട് മാറ് മറക്കാന്‍ ഒരു കൂട്ടര്‍ക്ക് അവകാശമില്ലായിരുന്നു. ഇപ്പോള്‍ നമ്മുക്ക് ലഭിച്ചിട്ടുളള അവകാശങ്ങള്‍ ഈ തലമുറ അനുഭവിക്കുമ്പോള്‍ മുമ്പ് നാം എവിടെയായിരുന്നു എന്ന് മനസിലാക്കയിലാണ് കടന്നുവന്ന വഴിയെ പറ്റി കൃത്യമായ ധാരണ കിട്ടുകയുളളൂ- പിണറായി പറഞ്ഞു.

 

You might also like

-