ഓണത്തിരക്ക് ഒഴുവാക്കാൻ ,സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് മുതല്‍ അധികസമയം പ്രവര്‍ത്തിക്കും.

ആ​ള്‍​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കാ​നാ​വി​ല്ലെ​ങ്കി​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ അ​ട​ച്ചി​ട​ണ​മെ​ന്ന് കഴിഞ്ഞ ദിവസം ഹൈ​ക്കോ​ട​തി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. മാ​ന്യ​മാ​യി മ​ദ്യം വാ​ങ്ങാ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ക​യാ​ണ്​ വേ​ണ്ടതെന്നും കോടതി വാ​ക്കാ​ല്‍ നി​ര്‍​ദേ​ശി​ച്ചു.

0

തിരുവനന്തപുരം :സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് മുതല്‍ അധികസമയം പ്രവര്‍ത്തിക്കും. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകള്‍ തുറന്നിരുന്നത്. ഇന്ന് മുതല്‍ രാവിലെ ഒൻപത് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്. സമയം നീട്ടി നല്‍കണമെന്ന ബെവ്കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഓണത്തിരക്ക് കണക്കിലെടുത്താണ് മദ്യശാലകളുടെ സമയം കൂട്ടുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. പുതുക്കിയ സമയം ബെവ് കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകള്‍ക്ക് ബാധകമായിരിക്കും.

സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കില്‍ ഔട്ട്ലെറ്റുകള്‍ അടച്ചിടണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം നീട്ടാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. കോടതി നിരീക്ഷണം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ മദ്യശാലകളില്‍നിന്ന് മദ്യം വാങ്ങാന്‍ ബെവ്‌കോ പുതിയ മാര്‍ഗനിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്. ഒരു ഡോസ് വാക്സിനെടുത്തതിന്‍റെ രേഖയോ ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ മദ്യം വാങ്ങാനാകൂ. ഇന്നലെ മുതല്‍ ഈ നിബന്ധന വിൽപ്പനശാലകളിൽ നടപ്പാക്കി തുടങ്ങി.

ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ മദ്യവിൽപന ശാലകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കാനും മദ്യം വാങ്ങാനെത്തുന്നവർക്ക് സൗകര്യങ്ങളൊരുക്കാനും നടപടിയെടുത്ത് ബിവറേജസ് കോർപറേഷൻ. പല കടകളിലും വിൽപനയും ഉപയോക്താക്കളും ക്രമാതീതമായി ഉയരുന്നുണ്ട്. ഈ ഘട്ടത്തിൽ വരുമാനം ഇനിയും മെച്ചപ്പെടുത്തുന്നതിന് ഗുണപരമായ മാറ്റം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ചെയർമാനും എംഡിയുമായ യോഗേഷ് ഗുപ്തയുടെ നിർദേശം.ആ​ള്‍​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കാ​നാ​വി​ല്ലെ​ങ്കി​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ അ​ട​ച്ചി​ട​ണ​മെ​ന്ന് കഴിഞ്ഞ ദിവസം ഹൈ​ക്കോ​ട​തി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. മാ​ന്യ​മാ​യി മ​ദ്യം വാ​ങ്ങാ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ക​യാ​ണ്​ വേ​ണ്ടതെന്നും കോടതി വാ​ക്കാ​ല്‍ നി​ര്‍​ദേ​ശി​ച്ചു.

You might also like

-