തമിഴ്നാട്ടിൽ പത്താം തരംമുതൽക്കുള്ള സ്കൂളുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നവംബർ 16മുതൽ തുറക്കും
സ്കൂളുകളിലെ ഒമ്പത്, 10,11,12 ക്ലാസുകൾ മാത്രമാവും ആദ്യ ഘട്ടത്തിൽ തുറക്കുക. സിനിമാ തീയറ്ററുകൾ നവംബർ 10 മുതൽ തുറക്കാം.
ചെന്നൈ :തമിഴ്നാട്ടിൽ സ്കൂളുകളും കോളജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നവംബർ 16 മുതൽ തുറക്കാൻ അനുമതി നൽകി തമിഴ്നാട് സർക്കാർ. പത്താം തരം മുതൽക്കുള്ള സ്കൂളുകളും കോളേജുകളുമാകും ആദ്യഘട്ടം തുറക്കുകഎന്ന് തമിഴ് നാട് മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു .സ്കൂളുകളിലെ ഒമ്പത്, 10,11,12 ക്ലാസുകൾ മാത്രമാവും ആദ്യ ഘട്ടത്തിൽ തുറക്കുക. സിനിമാ തീയറ്ററുകൾ നവംബർ 10 മുതൽ തുറക്കാം.
ആരോഗ്യ വിദഗ്ധരുടെയും ജില്ലാ കളക്ടർമാരുടെയും യോഗം ബുധനാഴ്ച ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതിനെ തുടർന്നാണ് തീരുമാനം.