കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും; കൂടുതൽ പോലീസുകാർക്കെതിരെ നടപടി പോലീസ് സ്റ്റേഷൻ കളക്ടർ ഏറ്റെടുത്തു

എ.എസ്.പി ഡി. കുമാറിനെയും ഡി.എസ്.പി പ്രതാപനെയും സ്ഥലം മാറ്റി. കോൺസ്റ്റബിൾ മഹാരാജനെ സസ്പെന്‍ഡ് ചെയ്തു . മജിസ്റ്റീരിയൽ അന്വേഷണം തടസപ്പെടുത്തിയതിനും ദൃശ്യങ്ങൾ പകർത്തിയതിനുമാണ് നടപടി.

0

ചെന്നൈ :തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കി. കേസ് സിബിഐയ്ക്ക് കൈമാറാന്‍ കോടതിയുടെ അനുമതി ആവശ്യമില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പറഞ്ഞിരുന്നു. കേസ് ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം.
ഇതിനിടെ തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ കൂടുതൽ നടപടി. എ.എസ്.പി ഡി. കുമാറിനെയും ഡി.എസ്.പി പ്രതാപനെയും സ്ഥലം മാറ്റി. കോൺസ്റ്റബിൾ മഹാരാജനെ സസ്പെന്‍ഡ് ചെയ്തു . മജിസ്റ്റീരിയൽ അന്വേഷണം തടസപ്പെടുത്തിയതിനും ദൃശ്യങ്ങൾ പകർത്തിയതിനുമാണ് നടപടി. മൂന്ന് പേരും രാവിലെ 10:30ന് മുൻപായി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. സോണല്‍ ഡി.ഐ.ജി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോട് രാവിലെ പത്തരയ്ക്ക് കോടതിയില്‍ നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ വാദങ്ങളെല്ലാം തെറ്റാണെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പീഡനം നടന്ന സാത്താന്‍കുളം പൊലീസ് സ്റ്റേഷന്‍ ഭരണം ഇന്നലെ റവന്യു ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തിരുന്നു

കട അയ്ക്കാന്‍ നിര്‍ദേശിച്ച പൊലീസുകാരെ ആക്രമിച്ചതിനാണ് അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തത് എന്നാണ് എഫ്.ഐ.ആര്‍.എന്നാല്‍ ഇവരുടെ കടയുടെ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പൊലീസ് വാദത്തെ പൊളിക്കുന്നതാണ്. ശാന്തനായി പൊലീസുകാരനോടൊപ്പം ജീപ്പില്‍ കയറിപോകുന്ന ജയരാജിനെയും സ്കൂട്ടറില്‍ ജീപ്പിനെ പിന്തുടരുന്ന ബക്സിനെയുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

ലോക്ക് ഡൗണ്‍ നിബന്ധന മറികടന്നു എട്ടുമണിക്ക് ശേഷം കട തുറന്നതിനാലാണ് അടയ്ക്കാന്‍ നിര്‍ദേശിച്ചതെന്നാണ് എഫ്.ഐ.ആറിലെ മറ്റൊരു വാദം. എന്നാല്‍ ഇരുവരെയും പിടികൂടുന്നത് ഏഴുമണിക്കാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സസ്പെന്‍ഷനിലായ ഇന്‍സ്പെക്ടര്‍ ശ്രീധര്‍ സഹോദരന്റെ മരുമകളെ കൊല്ലാന്‍ശ്രമിച്ച കേസിലെ പ്രതിയാണ്. സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. എസ്.ഐമാരായ ബാലകൃഷ്ണനും രഘുവും സാത്താന്‍കുളത്തിന് സമീപം മതപ്രചാരണം നടത്തിയ പാസ്റ്റര്‍മാരെ മര്‍ദ്ദിച്ചത് നേരത്തെവന്‍ വിവാദമായിരുന്നു.അതിനിടെ കേസ് അട്ടിമറിക്കാനാണ് കുടുംബത്തിനു ഭരണപക്ഷമായ അണ്ണാഡി.എം.കെ ഇരുപത് ലക്ഷം വാഗ്ദാനം ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. തൂത്തുകുടി എ എസ്.പി , ഡി.എസ്.പി സാത്താന്‍കുളം സ്റ്റേഷനിലെ പൊലീസുകാരന്‍ എന്നിവരോട് ഇന്ന് നേരിട്ട് ഹാജാരാകാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജില്ലാ ജഡ്ജിയോടു അപമര്യാദയായി പെരുമാറിയ വിഷയത്തിലാണിത്.കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും.

You might also like

-