തമിഴ്‌നാട്ടില്‍ സീരിയല്‍ നടനെ വെട്ടിക്കൊന്നു
അന്വേഷണ സംഘം സിസി ടിവി പരിശോധനയില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം
ചെന്നൈ: ചെന്നൈയിൽ സീരിയല്‍ നടനെ വെട്ടിക്കൊന്നു സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. തേന്മൊഴി ബിഎ എന്ന ടിവി സീരീസിലെ പ്രധാന വില്ലനായി അഭിനയിക്കുന്ന നടൻ സെൽവരത്തിനം (30)മരിച്ചത് ഞായറാഴ്ച പുലർച്ചെ യാണ്ഇദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയത് .അന്വേഷണ സംഘം സിസി ടിവി പരിശോധനയില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം
അസിസ്റ്റന്റ് ഡയറക്ടറായ സുഹൃത്തിനൊപ്പമാണ് സെല്‍വരത്‌നം താമസിച്ചുകൊണ്ടിരുന്നത്. സുഹൃത്താണ് മരണവിവരം പൊലീസില്‍ അറിയിച്ചത്. ശനിയാഴ്ച സെല്‍വരത്‌നം ഷൂട്ടിംഗിന് പോയിരുന്നില്ല. പുലര്‍ച്ചെ ഫോണ്‍ കോള്‍ വന്ന ശേഷം പുറത്തു പോയ സെല്‍വരത്‌നത്തിന് വെട്ടേറ്റ വിവരമാണ് പിന്നീട് സുഹൃത്ത് അറിഞ്ഞത്.
“ശനിയാഴ്ച, സെൽവം ഷൂട്ടിംഗിന് പോയില്ല, സുഹൃത്ത് മണി എന്ന അസിസ്റ്റന്റ് ഡയറക്ടറുമൊത്ത് താമസിച്ചു. ഞായറാഴ്ച പുലർച്ചെ അദ്ദേഹത്തിന് ഒരു ഫോൺ കോൾ ലഭിച്ചു, അതിനുശേഷം അദ്ദേഹം പോയി. കുറച്ച് സമയത്തിന് ശേഷം സുഹൃത്ത് നടന്റെ മരണവിവരം അറിയിക്കുകയായിരുന്നു , ”ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പൊലീസില്‍ വിളിച്ച് പറഞ്ഞ സുഹൃത്ത് പിന്നീട് ആശുപത്രിയില്‍ സെല്‍വരത്‌നത്തിന്റെ മൃതദേഹം എത്തിക്കുകയും ചെയ്തു.ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായ സെല്‍വരത്‌നം തേന്‍മൊഴി ബിഎ എന്ന സീരീയലിലാണ് അഭിനയിച്ച് കൊണ്ടിരുന്നത്. പത്ത് വര്‍ഷമായി സീരീയല്‍ രംഗത്ത് സജീവമാണ്.