സജി ചെറിയാന് ആശ്വാസം തടസ ഹര്‍ജി തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി തള്ളി
ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തീരുമാനമാകും വരെ പൊലീസിന്റെ പരാതി തീർപ്പാക്കൽ അപേക്ഷ പരിഗണിക്കരുതെന്നായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്.
തിരുവല്ല | ഭരണഘടനാ വിരുദ്ധ പ്രസംഗം സംബന്ധിച്ച കേസിൽ മന്ത്രി
സജി ചെറിയാന് ആശ്വാസം. കേസ് അവസാനിപ്പിക്കുന്നതിനെതിരായ തടസ ഹര്‍ജി തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി തള്ളി. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലാണ് ഹർജി നൽകിയിരുന്നത്. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തീരുമാനമാകും വരെ പൊലീസിന്റെ പരാതി തീർപ്പാക്കൽ അപേക്ഷ പരിഗണിക്കരുതെന്നായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്.
കേസില്‍ തീരുമാനമാകുന്നതിന് മുന്‍പ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാന്‍ സിപിഎം തീരുമാനിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തള്ളിയത് പാര്‍ട്ടി തീരുമാനത്തെ എതിര്‍ത്തവര്‍ക്കും തിരിച്ചടിയായി.ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ചു എന്നാണ് സജി ചെറിയാനെതിരായ കേസ്.തിരുവല്ല കോടതിയുടെ നിര്‍ദേശപ്രകാരമാണ് സജി ചെറിയാനെതിരെ പോലീസ് കേസെടുത്തത്. അതിനിടെ, അദ്ദേഹത്തിന് അനുകൂലമായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
.