കൊടകര കുഴൽപ്പണക്കേസ് തിരൂർ സതീഷിൻറെ മൊഴി രേഖപെടുത്തുന്നു

കൊടകര കുഴൽപ്പണക്കേസ് നടക്കുന്ന 2021-ൽ ബിജെപിയുടെ തൃശൂർ ഓഫീസിൽ സെക്രട്ടറിയായിരുന്നു സതീഷ്.പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിച്ച ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അന്വേഷണത്തിന് കഴിഞ്ഞദിവസം അനുമതി നൽകിത്

തൃശൂർ | കൊടകര കുഴൽപ്പണക്കേസിന്റെ തുടരന്വേഷണത്തിന് തുടക്കം.ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് മൊഴി നൽകാൻ തൃശൂർ പൊലീസ് ക്ലബ്ബിൽ എത്തി. ഉപതിരഞ്ഞെടുപ്പ് വേളയിൽ ബിജെപിയെ പിടിച്ചുലച്ച രാഷ്ട്രീയ തിരൂർ സതീഷ് നടത്തിയത്.

ബിജെപി ഓഫീസിൽ നാലു ചാക്കിക്കെട്ടിലായി ആറരക്കോടി രൂപ എത്തിച്ചെന്നും പണം എത്തിച്ച ധർമ്മരാജൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നു വെളിപ്പെടുത്തൽ. തുടർന്ന് കേസിൽ തുടരന്വേഷണം നടത്താൻ തീരുമാനിച്ച സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. കൊടകര കുഴൽപ്പണക്കേസ് നടക്കുന്ന 2021-ൽ ബിജെപിയുടെ തൃശൂർ ഓഫീസിൽ സെക്രട്ടറിയായിരുന്നു സതീഷ്.പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിച്ച ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അന്വേഷണത്തിന് കഴിഞ്ഞദിവസം അനുമതി നൽകിത്. 90 ദിവസത്തിനകം അന്വേഷണം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് നിർദ്ദേശം. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതിനേക്കാൾ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് മുന്നിൽ കൈമാറുമെന്നുംസതീഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

You might also like

-