വയനാട് പൊന്മുടി കോട്ടയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി

വയനാട് പൊന്മുടി കോട്ടയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി അമ്പുകുത്തി പാടിപ്പറമ്പിലാണ് കുരുക്കില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടെത്തിയത് സ്വകാര്യ തോട്ടത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്

0

വയനാട് |വയനാട് പൊന്മുടി കോട്ടയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി അമ്പുകുത്തി പാടിപ്പറമ്പിലാണ് കുരുക്കില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടെത്തിയത് സ്വകാര്യ തോട്ടത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്

വയനാട് പൊന്മുടി കോട്ടയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി അമ്പുകുത്തി പാടിപ്പറമ്പിലാണ് കുരുക്കില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടെത്തിയത് സ്വകാര്യ തോട്ടത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. വെറ്റിനറി സർജനെത്തി നാളെ പോസ്റ്റുമോര്‍ട്ടം നടത്തും. ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. പൊന്മുടി കോട്ടയിൽ കടുവയെ പിടികൂടാൻ മൂന്ന് കൂടുകളും 8 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. കടുവ ചത്തത് എങ്ങനെയാണെന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകു എന്ന് വനംവകുപ്പ് അറിയിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുവാ ഭീതിയിലായിരുന്നു വയനാട്ടിലെ പൊൻമുടി കോട്ട പ്രദേശം.ഈ പ്രദേശത്ത് നിരവധി വളർത്തുമൃഗങ്ങൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിരുന്നില്ല. അതിനിടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.

അതേസമയം കടുവശല്യം രൂക്ഷമായ പൊന്‍മുടിക്കോട്ടയില്‍ കൂടുതല്‍ വനപാലകരെയും ആര്‍.ആര്‍.ടി. സംഘത്തെയും ഉടന്‍ എത്തിക്കുമെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൊന്മുടി കോട്ട, അമ്പുകുത്തി പ്രദേശങ്ങളിലാണ് കഴിഞ്ഞ കുറേ നാളുകളായി കടുവാ സാന്നിദ്ധ്യമുള്ളത്. രണ്ടു കടുവകള്‍ പ്രദേശത്തുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതാണ്. ഈ സാഹചര്യത്തില്‍ കടുവകളെ പിടിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടുവരികയായിരുന്നു.

You might also like

-