പത്തനംതിട്ട തണ്ണിത്തോട്ടിൽ പുലിയുടെ ആക്രമണത്തിൽ ഇടുക്കി സ്വദേശി മരിച്ചു
പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിനീഷിന്റെ ഉടൽ ഭാഗം ചിന്നിച്ചിതറിയിരുന്നു തോട്ടത്തിൽ പണിക്കെത്തിയ ജോലിക്കാരാണ് ബിനീഷിന്റെ മൃതദേഹം തോട്ടത്തിൽ വനത്തോടുള്ള പ്രേദേശത്തുനിന്നാണ് കണ്ടെത്തിയത്
പത്തനംതിട്ട ::കോന്നി തണ്ണിത്തോട്ടത്തിൽ പുലിയുടെ ആക്രമണത്തിൽ കരാറുകാരൻ മരിച്ചു.ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വടക്കേതിൽ ബിനീഷ് (37)ആണ് കൊല്ലപ്പെട്ടത്. കോന്നി തണ്ണിത്തോട്ടിലെ പ്ലാന്റേഷൻ കോര്‍പറേഷന്റെ റബ്ബർ എസ്റ്റേറ്റിലെ കരാറുകാരനാണ് ബിനീഷ് ഇന്ന് ഉച്ചയോടെയാണ് സംഭവം റബ്ബർ ശ്ലോട്ടെർ ടാപ്പിനിനും എടുത്ത ബിനീഷ് തോട്ടത്തിലെ കള വെട്ടുന്നതിനിടയിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്
പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിനീഷിന്റെ ഉടൽ ഭാഗം ചിന്നിച്ചിതറിയിരുന്നു തോട്ടത്തിൽ പണിക്കെത്തിയ ജോലിക്കാരാണ് ബിനീഷിന്റെ മൃതദേഹം തോട്ടത്തിൽ വനത്തോടുള്ള പ്രേദേശത്തുനിന്നാണ് കണ്ടെത്തിയത് ബിനീഷിനെ ആക്രമിച്ചത് പുലിഅല്ല കടുവയാണെന്നും സംശമുയർന്നിട്ടുണ്ട് സ്ഥലത്തു വനവകുപ്പും തണ്ണിത്തോട് പോലീസും എത്തി പരിശോധിച്ചുവരുകയാണ് മൃദേഹംതണ്ണിത്തോട് പോലീസ് ഇൻക്വിസ്റ്റ്ന് ശേഷം പോസ്റ്റ് മോർട്ടത്തിന് വിട്ടുനൽകി