തൂത്തുക്കുടി വെടിവെപ്പ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും
ഡല്‍ഹി: തൂത്തുക്കുടി വെടിവയ്പില്‍ സിബിഐ അന്വേഷിക്കണം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജില്ലാ കളക്ടര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ജി.എസ്. മണിയാണ് ഹര്‍ജി നല്‍കിയത്.
സ്റ്റെർലൈറ്റ് സമരത്തിനു നേരേ ചൊവ്വാഴ്ച പോലീസ് നടത്തിയ വെടിവയ്പിൽ 12 പേരാണ് കൊല്ലപ്പെട്ടത്. 60 പേർ പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്നു അധികൃതർ തൂത്തുക്കുടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
വെടിവയ്പിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ ഇന്ന് പ്രതിപക്ഷ പാർട്ടികൾ ബന്ദ് പ്രഖ്യാപിച്ചിരുന്നു.