തൂത്തുക്കുടിയില്‍ വേദാന്ത കോപ്പര്‍ ശുദ്ധീകരണ ഫാക്ടറി സമരം വെടിവെയ്പില്‍ 11പേർ കൊല്ലപ്പെട്ടു.പ്രദേശത്തു 25 വരെ നിരോധനാജ്ഞ .സമരമo ചെന്നൈയിലേക്ക്

0

തൂത്തുക്കുടിയില്‍ വേദാന്ത കോപ്പര്‍ ശുദ്ധീകരണ ഫാക്ടറി സമരം വെടിവെയ്പില്‍

11പേർ കൊല്ലപ്പെട്ടു.പ്രദേശത്തു 25 വരെ നിരോധനാജ്ഞ .സമരമo ചെന്നൈയിലേക്ക്

ഫാക്ടറി വിപുലീകരണംതടഞ്ഞുകൊണ്ട് ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടു

തൂത്തുക്കുടി : വേദാന്തയുടെ കോപ്പര്‍ശുദ്ധീകരണ യൂണിറ്റ് വിപുലീകരിക്കാന്‍ ജാനകിയമരസത്തി നടത്തിയ സമരത്തിന് നേർക്ക് പോലീസ് നടത്തിയ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. വെടിവയ്പ്പിൽ പ്രതിഷേധിച്ച തൂത്തുക്കുടി ജില്ലയിൽ ഇന്ന് സമരസമിതി ഹർത്താൽ ആചരിക്കുകയാണ് . പ്രദേശത്ത് നിരോധാജ്ഞ നിലനിൽക്കുന്നതിനാൽ തൂത്തുക്കുടിയിൽ വേദാന്ദ സ്‌റ്റെറിലൈസിങ് കോപ്പര്‍ കമ്പനിക്കെതിരെ നടത്തിവന്ന സമരം ചെന്നൈയിലേക്ക് മാറ്റി .

പ്രതിഷേധം അക്രമത്തിനും വെടിവെയ്പിലേക്കുംഇന്നലെ വഴിമാറുകയായിരുന്നു. ജില്ലാ കളക്ടറേറ്റിലേക്ക് സമരക്കാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായതോടെയാണ് പൊലീസ് ലാത്തി ചാര്‍ജും വെടിവെയ്പും നടത്തിയത്. വെടിവെയ്പില്‍ പരിക്കേറ്റവരാണ് മരിച്ചവരിലധികവും. വിനിത, വിനിഷ്ട, ഗ്ലാഡ്‌സറ്റന്‍, ഷണ്‍മുഖം, തങ്കയ്യ, തമിഴരന്‍, ജയരാമന്‍ എന്നിവരാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. മരണ സംഖ്യ വര്‍ധിക്കാനിടയുണ്ടെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. പൊലീസ് വെടിവെയ്പില്‍ പ്രതിഷേധം ശക്തമാണ്.
പരിക്കേറ്റ ചികിത്സയിൽ കഴിയുന്നവരെ കമൽഹാസനും .

വൈക്കോയും സന്ദർശിച്ചു . പോലീസ് വെടിവയ്പ്പ് സർക്കാർ കരുതിക്കൂട്ടിനടത്തിയതെന്ന് ഇരുവരും ആരോപിച്ചു


അതേസമയം വേദാന്ദ സ്‌റ്റെറിലൈസിങ് കോപ്പര്‍ കമ്പനി വിപുലീകരണത്തിനെതിരായ തിത്തുകുടിയിലെ അദ്ധ്യാപിക ഫാത്തിമനൽകിയ ഹർജി യിൽ ഫാക്ടറി വിപുലീകരണംതടഞ്ഞുകൊണ്ട് ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടു .

You might also like

-