കെ കെ മഹേശന്‍റെ ആത്മഹത്യയിൽ അന്വേഷണസംഘം തുഷാർ വെള്ളാപ്പള്ളിയുടെ മൊഴിയെടുത്തു.

കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയായിരുന്നു മാരാരിക്കുളം പൊലീസിന്റെ മൊഴിയെടുക്കൽ.

0

ആലപ്പുഴ :എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്‍റെ ആത്മഹത്യയിൽ അന്വേഷണസംഘം തുഷാർ വെള്ളാപ്പള്ളിയുടെ മൊഴിയെടുത്തു. മഹേശന്‍റെ കത്തിലെ ആരോപണങ്ങളുടെ അടിസ്‌ഥാനത്തിലായിരുന്നു മൊഴിയെടുക്കൽ. വെള്ളാപ്പള്ളി നടേശനും സഹായി അശോകനും മഹേശനോട് ശത്രുതയുള്ളതായി അറിയില്ലെന്ന് തുഷാർ പൊലീസിന് മൊഴി നൽകി.

കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയായിരുന്നു മാരാരിക്കുളം പൊലീസിന്റെ മൊഴിയെടുക്കൽ. കത്തുകളിലും ഡയറിക്കുറിപ്പുകളിലും മഹേശന്‍ ഉന്നയിച്ച ആരോപണങ്ങൾ തുഷാറിനോട് പൊലീസ് ചോദിച്ചു. മൈക്രോഫിനാൻസ് കേസുകളിലടക്കം പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നെന്ന് തുഷാർ പറഞ്ഞു. ചേർത്തല യൂണിയനിൽ തനിക്കൊപ്പം മഹേശനും ഭാരവാഹി ആയിരുന്നു. അന്നുണ്ടായ സാമ്പത്തിക തിരിമറികളിൽ എസ്എൻഡിപി യോഗത്തിന്‍റെ പരിശോധന പൂർത്തിയാകാനുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി പൊലീസിനോട് പറഞ്ഞു.

You might also like

-