അടുത്ത മണിക്കൂറുകളിൽ 6 ജില്ലയിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത, സംസ്ഥാനത്ത് ആകെ മരണം 23 ആയി.

കേന്ദ്ര ജലകമ്മീഷന്റ പ്രളയസാധ്യത മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്തെ നിരവധി അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലയിലെ ഷോളയാർ , പെരിങ്ങൽകുത്ത് ഡാമുകളിൽ റെഡ് അലർട്ടുണ്ട്

0
കോട്ടയം : ഉരുൾപൊട്ടൽ നാശംവിതച്ച ഇടുക്കി കൊക്കയാറിൽ ആറ് മൃതദേഹം കണ്ടെത്തി. കോട്ടയം കൂട്ടിക്കലിൽ 12 പേരും മരിച്ചു. കോഴിക്കോട് ഒരു കുഞ്ഞു കെടുത്തി പെട്ട് മരണമണഞ്ഞതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 23 ആയി. ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ രണ്ടുപേരും പെരുവന്താനത്ത് ഒരാളും മരണപ്പെട്ടിട്ടുണ്ട്. ദുരന്തഭൂമിയിൽ രാവിലെ മുതൽ നടത്തിയ തിരച്ചിലിൽ ഉച്ചയ്ക്കുശേഷമാണ് കാര്യമായ പുരോഗതിയുണ്ടായത്. കണ്ടെത്തിയ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ തെളിഞ്ഞ കാലാവസ്ഥയാണുള്ളത്. ഇത് തിരച്ചിലിന് അനുകൂലമായ സ്ഥിതിയാണ്. കാണാതായവരെ മുഴുവൻ കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിരുന്നു.

സംസ്ഥാനത്തെ ചെറുകിട അണക്കെട്ടുകളിൽ റെഡ് അലർട്ട്

കേന്ദ്ര ജലകമ്മീഷന്റ പ്രളയസാധ്യത മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്തെ നിരവധി അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലയിലെ ഷോളയാർ , പെരിങ്ങൽകുത്ത് ഡാമുകളിൽ റെഡ് അലർട്ടുണ്ട്. ഇടുക്കിയിൽ നാല് ഡാമുകളിൽ റെഡ് അലർട്ടും രണ്ട് ഡാമുകളിൽ ബ്ലൂ അലർട്ടുമുണ്ട്. കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, കല്ലാർ ഡാമുകളിലാണ് റെഡ് അലർട്ട്. ഇടുക്കി ഡാമിലും പൊന്മുടി ഡാമിലുമാണ് ബ്ലൂ അലർട്ട്. പത്തനംതിട്ട ജില്ലയിലെ കക്കി ഡാമിൽ റെഡ് അലർട്ടും, പമ്പ ഡാമിൽ നീല അലർട്ടും നിലനിൽക്കുകയാണ്. പാലക്കാട് ജില്ലയിലെ ചുള്ളിയാർ, തൃശ്ശൂർ പീച്ചി എന്നിവിടങ്ങളിൽ ചുവപ്പ് അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ വാഴാനി, ചിമ്മിനി, പാലക്കാട് ജില്ലയിലെ മീങ്കര, മംഗലം, മലമ്പുഴ ഡാമുകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പോത്തുണ്ടി, തിരുവനന്തപുരം ജില്ലയിലെ നെയ്യാർ എന്നിവിടങ്ങളിൽ ആദ്യഘട്ടമുന്നറിയിപ്പായ നീലയും പുറപ്പെടുവിച്ചിട്ടുണ്ട്.

Narendra Modi
@narendramodi
Spoke to Kerala CM Shri

and discussed the situation in the wake of heavy rains and landslides in Kerala. Authorities are working on the ground to assist the injured and affected. I pray for everyone’s safety and well-being.

You might also like

-