മേകുനു ചുഴലിക്കാറ്റ്: ഒമാനിലെ വിമാനത്താവളം അടച്ചു രാജ്യത്ത് കനത്ത ജാഗ്രത
മസ്ക്കറ്റ്: അറബിക്കടലിൽ രൂപം കൊണ്ട മെകുനു ചുഴലിക്കാറ്റ് ഒമാനിലെ സലാല തീരത്തേക്ക് അടുക്കുന്നു. പ്രതികൂല കാലാവസ്ഥ ഉണ്ടാകുമെന്ന വിവരത്തെ തുടർന്ന് സലാല വിമാനത്താവളം 24 മണിക്കൂർ നേരത്തേക്ക് അടക്കാൻ വ്യോമയാന അഥോറിറ്റി അധികൃതര്‍ ഉത്തരവിട്ടു.
കാറ്റഗറി രണ്ടു വിഭാഗത്തിലേക്ക് മാറിയ ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയുമുണ്ടാകാം. സലാലയുള്‍പ്പെടുന്ന ദോഫാര്‍ ഗവര്‍ണറേറ്റിലും, അല്‍വുസ്ത മേഖലയിലുമാണു കാറ്റ് വ്യാപകമായ നാശം വിതയ്ക്കാൻ സാധ്യതയുള്ളത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മുതല്‍ സലാല തീരങ്ങളിൽ വൻ തിരമാലകളും ശക്തമായ മഴയുമുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷമാണ്.