ത്രീകോണം തീ പാറിക്കും തിരുവനന്തപുരം
തിരുവനന്തപുരം ആകെ 26,54,470 വോട്ടർമാർ ഇതിൽ 13,95,804 സ്ത്രീ വോട്ടർമാരുണ്ട്. 12,58,625 പുരുഷ വോട്ടർമാരും 41 ട്രാൻസ്ജെൻഡർമാരുമുണ്ട്. അകെ പോളിംഗ് ബൂത്തുകൾ 2,715 പോളിങ് ബൂത്തുകൾ ഉണ്ടാകും
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോൾ മുന്നണികളുടെ സ്ഥാനാർത്ഥികളെ നിശാചായിച്ച തിരുവന്തപുറത്തു ഇത്തവണ തീപാറും പോരാട്ടം നടക്കുക തിരുവനന്തപുരം. സിറ്റിംഗ് എം.പി ശശി തരൂരിനെ യു.ഡി.എഫ് നിലനിർത്തിയപ്പോൾ സി.പി.ഐ നേതാവും എം.എൽ.എയുമായ സി.ദിവാകരനെയാണ് മണ്ഡലംപിടിക്കാൻ എൽ.ഡി.എഫ് രംഗത്തിറക്കിയത്. ബി ജെ പി ക്ക് കേരളത്തിലെ ഏറെ പ്രതീക്ഷയുള്ള മണ്ഡലത്തിൽ ആർ.എസ്.എസിന്റെ സമ്മർദ്ദത്തെ തുടർന്ന് മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരനാണ് എൻ.ഡി.എ സ്ഥാനാർഥി.മുൻവർഷത്തെ അപേക്ഷിച്ച് ഭൂരിപക്ഷം കുറഞ്ഞെങ്കിലും ശശി തരൂരിനെയാണ് യു.ഡി.എഫ് സ്ഥാനാർഥിയാക്കിയത്. വലിയ വ്യാജപ്രധിഷെ വച്ചുകൊണ്ടാണ് മണ്ഡലത്തിൽ താൻ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളിലൂടെ വീണ്ടും വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് തരൂർ.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പേയ്മെന്റ് സീറ്റ് വിവാദത്തിൽ ദേശീയ എക്സിക്യുട്ടീവ് സ്ഥാനം നഷ്ടപ്പെട്ട സി.ദിവാകനെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയത്. വിവാദങ്ങളെല്ലാം അവസാനിച്ചുവെന്നും ജനങ്ങൾ തെരഞ്ഞെടുപ്പ് മാറ്റം ആഗ്രഹിക്കുന്നുവെന്നുമാണ് സി.ദിവാകരന്റെ അഭിപ്രായം. തന്റെ വ്യക്തിത്തവും ജനസ്വാധിനവും വോട്ടാക്കി മാറ്റാനാണ് ദിവാകരൻ ശ്രമിക്കുന്നത് .
രാഷ്ട്രീയ വനവസമെന്ന് എഴുതി തള്ളിയ കുമ്മനത്തെ
മിസോറാം ഗവർണർ സ്ഥാനം രാജിവച്ചു കൊണ്ട് കേരള രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ട് വന്നത് മണ്ഡല പിടിച്ചടക്കുകയെന്ന ലക്ഷ്യം മുൻ നിർത്തി മാത്രമാണ് കുമ്മനം രാജശേഖരൻ. ബി.ജെ.പി ഏറെ പ്രതീക്ഷിക്കുന്ന മണ്ഡലമായ തിരുവനന്തപുരത്ത് ആർ.എസ്.എസിന്റെ സമ്മർദത്തെ തുടർന്നാണ് കുമ്മനത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് കുമ്മനം പറയുന്നത്. കേരളത്തിൽ ഏറ്റവും ശക്തമായ ത്രികോണ മത്സരമായിരിക്കും തിരുവനന്തപുരത്ത്
നടക്കുകഎന്നത് മുന്ന് മുന്നണികളും സമ്മതിക്കും