തൃശൂരിൽ തുഷാർ വെള്ളാപ്പള്ളി ബി ഡി ജെ എസ്സ് സ്ഥാനാർത്ഥി യോഗം വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെക്കില്ല

ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യപിച്ചു തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കും. വയനാട്ടിൽ ബി ഡി ജെ എസ്ബി വൈസ് പ്രസിഡന്‍റ് പൈലി വാദ്യാട്ട എൻ ഡി എ സ്ഥാനാർത്ഥിയാകും

0

ആലപ്പുഴ :ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യപിച്ചു തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കും. വയനാട്ടിൽ ബി ഡി ജെ എസ്ബി വൈസ് പ്രസിഡന്‍റ് പൈലി വാദ്യാട്ട എൻ ഡി എ സ്ഥാനാർത്ഥിയാകും . നാളെ മുതൽ പ്രചാരണം തുടങ്ങു അതേസമയം എസ്എൻഡിപി യോഗം  വൈസ് പ്രസിഡന്‍റ് സ്ഥാനം രാജി വക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളിപറഞ്ഞു അച്ഛനെന്ന നിലയിൽ വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹത്തോടെയാണ് മത്സരിക്കാൻ പോകുന്നതെന്നും തുഷാർ പറഞ്ഞു. തൃശൂരിൽ ജയം ഉറപ്പാണെന്നും അദ്ദേഹം അവകാശപ്പെട്ടു വയനാട് മണ്ഡലം ബിജെപി ആവശ്യപ്പെട്ടിട്ടില്ല. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയാൽ വയനാട്ടെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിൽ മാറ്റമുണ്ടാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.
ആവശ്യമെങ്കിൽ എസ്എൻഡിപി വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവക്കുെമന്നായിരുന്നു നേരത്തെ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നത്.

മുൻ കോൺഗ്രസ് നേതാവായിരുന്ന പൈലി വാത്യാട്ട് കേളകം പഞ്ചായത്തിന്‍റെ മുൻ പ്രസിഡന്‍റായിരുന്നു. 2016 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ  അദ്ദേഹം ബിഡിജെഎസിൽ എത്തിയത്. 2016ല്‍ പേരാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരൂന്നു പൈലി വാത്യാട്ട്.കഴിഞ്ഞ ദിവസം മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിഡിജെഎസ് പ്രഖ്യാപിച്ചിരുന്നു. മാവേലിക്കര, ഇടുക്കി, ആലത്തൂർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥിയെയാണ് തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. തൃശൂരിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് രണ്ടു ദിവസത്തിനകം പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.മാവേലിക്കരയിൽ തഴവ സഹദേവനും ഇടുക്കിയിൽ ബിജുകൃഷ്ണനും ആലത്തൂരിൽ ടി.വി ബാബുവുമാണ് ബിഡിജെഎസ് സ്ഥാനാർത്ഥികൾ.

 

You might also like

-