ത്രിപുരയിൽ   മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന്  11   ബി ജെ പി  എം എൽ മാർ 

ഖ്യമന്ത്രി പാർട്ടിയെ അവഗണിച്ചു മുന്നോട്ട് പോകുന്നുവെന്നാണ് എംഎൽഎമാരുടെ പരാതിയിൽ പറഞ്ഞു

0

അഗർത്തല :ത്രിപുര അധികാര തർക്കം രൂക്ഷം ഏകാധിപതിയെപോലെ പെരുമാറുന്ന  മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ബി ജെ പി യിലെ  വിഭാഗം എംഎൽഎമാർ കേന്ദ്രനേതൃത്വത്തെ സമീപിച്ചുപരാതിനൽകി . മുഖ്യമന്ത്രി പാർട്ടിയെ അവഗണിച്ചു മുന്നോട്ട് പോകുന്നുവെന്നാണ് എംഎൽഎമാരുടെ പരാതിയിൽ പറഞ്ഞു .ബിപ്ലവിനെതിരെ ബി ജെ പി യിലെ പരാതിയുമായി 11 എംഎൽഎമാർ ഡൽഹിയിൽ  എത്തിയിട്ടുണ്ട്. എംഎൽഎ മാർ  പ്രധാനമന്ത്രിയെയും  അമിത്ഷായെയും ബി ജെപി ദേശിയ  അധ്യക്ഷനെയും  വിമത എം എൽ മാർ കാണും .

ബിപ്ലബ് കുമാറിന്റേത് ഏകാധിപത്യ ഭരണമാണെന്നും, ജനപ്രീതിയില്ലെന്നും ഭരണത്തിൽ അനുഭവപരിചയമില്ലെന്നുമാണ് വിമത എം.എൽ.എമാരുടെ ആരോപണം.സുദീപ് റോയ്, സുശാന്ത ചൗധരി, ആശിഷ് സാഹ, ആശിഷ് ദാസ്, ദിവ ചന്ദ്ര രങ്കൽ, മോഹൻ ത്രിപുര, പരിമാൾ ദേബ് ബർമ, റാം പ്രസാദ് പാൽ എന്നീ എംഎൽഎമാരാണ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. ജനവികാരം സർക്കാരിന് എതിരാണെന്നും തങ്ങൾക് പിന്തുണയുമായി കൂടുതൽ എം എൽ എ മാരുണ്ടെന്നും വിമത എം എൽ എ മാർ വ്യക്തമാക്കുന്നു.

മന്ത്രിസഭയിലെ മറ്റംഗങ്ങളോടും പാർട്ടി എംഎൽഎമാരോടും പൂർണമായും മുഖം തിരിക്കുകയാണ് മുഖ്യമന്ത്രിയെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിൻ്റെ പരാതി. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ബിജെപി ദേശീയനേതൃത്വത്തോടും പൂർണമായി കൂറ് പ്രഖ്യാപിക്കുന്ന വിമത എംഎൽഎമാർ തങ്ങൾക്ക് പരാതി ബിപ്ലവ് കുമാറിനോട് മാത്രമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. രാം പ്രസാദ് പാൽ എന്ന മുതി‍ർന്ന നേതാവിൻ്റെ നേതൃത്വത്തിലാണ് വിമത എംഎൽഎമാ‍ർ ബിപ്ലവിനെതിരെ തിരിഞ്ഞിരിക്കുന്നത്. 25-ലേറെ ബിജെപി എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് രാം പ്രസാദ് പാൽ അഭിപ്രായപ്പെടുന്നത്. ഇതു കൂടാതെ ത്രിപുരയിലെ പട്ടിക വ‍ർ​ഗക്കാ‍ർക്കിടയിൽ വലിയ സ്വാധീനമുള്ള ഐ.ആ‍ർ.എഫ്.ടി പാർട്ടിയുടെ പിന്തുണയും തനിക്കുണ്ടെന്ന് രാം പ്രസാദ് പാൽ അവകാശപ്പെടുന്നുണ്ട്. ഇന്നലെ ദില്ലിയിലെത്തിയ രാം പ്രസാദും സംഘവും സംഘടന ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പതിറ്റാണ്ട് കാലം ത്രിപുര ഭരിച്ചിരുന്ന സിപിഎമ്മിനെ അട്ടിമറിച്ചു കൊണ്ട് 2018-ലാണ് ബിജെപി അധികാരത്തിലേറിയത്. കോൺ​ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ബിപ്ലവ് കുമാറിനെ മുഖ്യമന്ത്രിയായി അവരോധിച്ചത് മോദിയുടേയും അമിത് ഷായുടേയും പ്രത്യേക താത്പര്യപ്രകാരമായിരുന്നു. 2013-ലെ തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റു പോലും നേടാതിരുന്ന ബിജെപി 36 സീറ്റുകൾ വിജയിച്ചാണ് അറുപത് അം​ഗ ത്രിപുര നിയമസഭയിലെ ഒന്നാം കക്ഷിയായി മാറിയത്.