കള്ളനും പൊലീസും കളിക്കുന്നതിനിടയില്‍ 13കാരന്റെ വെടിയേറ്റു മൂന്നു വയസ്സുകാരനു ദാരുണാന്ത്യം

കളിയുടെ അവസാനം മൂന്നു വയസ്സുകാരനെ കണ്ടെത്തിയപ്പോള്‍ കയ്യിലുണ്ടായിരുന്ന തോക്ക് ചൂണ്ടി കാഞ്ചിവലിച്ചു. തോക്കില്‍ വെടിയുണ്ടയുണ്ടായിരുന്നു എന്നത് കുട്ടിക്ക് അറിയില്ലായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ നിന്ന് മനസിലായത്

0

അലബാമ| യു എസ് എ | കള്ളനും പൊലീസും കളിക്കുന്നതിനിടയില്‍ 13 വയസ്സുകാരന്റെ അബദ്ധത്തിലുള്ള വെടിയേറ്റ്, കസിന്‍ മൂന്നു വയസ്സുകാരനു ദാരുണാന്ത്യം.ജൂണ്‍ 9 വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മൊബൈല്‍ കൗണ്ടി ഹോമില്‍ ക്ലോസറ്റിനകത്തു വച്ചിരുന്ന തോക്ക് 13 കാരന്‍ കളിക്കുന്നതിനിടയില്‍ കണ്ടെത്തി. കളിയുടെ അവസാനം മൂന്നു വയസ്സുകാരനെ കണ്ടെത്തിയപ്പോള്‍ കയ്യിലുണ്ടായിരുന്ന തോക്ക് ചൂണ്ടി കാഞ്ചിവലിച്ചു. തോക്കില്‍ വെടിയുണ്ടയുണ്ടായിരുന്നു എന്നത് കുട്ടിക്ക് അറിയില്ലായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ നിന്ന് മനസിലായത്. 22 കാലിബര്‍ എയര്‍റൈഫിളായിരുന്നു അത്. വെടിയുണ്ട മൂന്നു വയസ്സുകാരന്റെ കണ്ണിനുള്ളിലൂടെ തലയില്‍ തറച്ചു കയറുകയായിരുന്നു. അബദ്ധം മനസ്സിലാക്കിയ കുട്ടി ഉടനെ മുതിര്‍ന്നവരെ വിളിച്ചു വിവരം പറഞ്ഞു. ആദ്യം പറഞ്ഞതു മൂന്നു വയസ്സുകാരന്‍ നിലത്തു വീണു പരുക്കേറ്റു എന്നാണ്. കുട്ടിയെ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒരിക്കലും കുട്ടികളെ കള്ളനും പൊലീസും കളിക്കാന്‍ ഞങ്ങള്‍ അനുവദിക്കാറില്ല. ദുഃഖം താങ്ങാനാകാതെ മാതാപിതാക്കള്‍ പറഞ്ഞു. പതിമൂന്നുകാരനോട് ഒരിക്കലും ഇത്തരത്തിലുള്ള ആയുധങ്ങള്‍ തൊടരുതെന്ന് പറഞ്ഞിരുന്നുവെന്നും ഇവര്‍ അറിയിച്ചു 13 കാരന്റെ ജന്മദിനത്തിനു മാതാപിതാക്കള്‍ സമ്മാനമായി നല്‍കിയതായിരുന്നു എയര്‍ഗണ്‍. ഇത് ഇത്രയും അപകടകാരിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. കുട്ടിയെ കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായ കൊലപാതകത്തിനു കേസ്സെടുത്തു സ്ട്രിക്റ്റ്ലാന്റ് യൂത്ത് സെന്ററിലേക്കു മാറ്റി

You might also like

-