മലപ്പുറത്തു മരംകടപുഴകി വീണ് മൂന്നുപേർ മരിച്ചു.*പൂളക്കപ്പാറ കോളനിയിലെ ശങ്കരൻ, ചാത്തി, പുഞ്ചക്കൊല്ലി കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്.

പൂളക്കപ്പാറ കോളനിയിലെ ശങ്കരൻ, ചാത്തി, പുഞ്ചക്കൊല്ലി കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്

0

മലപ്പുറം: നിലമ്പൂരിന് സമീപം പൂളക്കപ്പാറ ആദിവാസി കോളനിയില്‍ കനത്ത മഴയത്ത് മരം വീണു മൂന്നു പേര്‍ മരിച്ചു. . കോളനിയിലെ ഉത്സവത്തിനിടെയാണ് അപകടം. പൂളക്കപ്പാറ കോളനിയിലെ ശങ്കരൻ, ചാത്തി, പുഞ്ചക്കൊല്ലി കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്. പടുക്ക ഫോറസ്റ്റ് ഡിവിഷനിലുള്ള ആദിവാസി കോളനിയിൽ മലദൈവങ്ങളെ ആരാധിക്കുന്ന ഉത്സവം നടക്കുകയായിരുന്നു. ഇതിനിടെ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണാണ് അപകടമുണ്ടായത്. സമീപ കോളനികളിലെ ആദിവാസികളും ഉത്സവത്തിനായി എത്തിയിട്ടുണ്ടായിരുന്നു. പരുക്കേറ്റ ആറ് പേരെ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ന്യൂനമര്‍ദ്ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും പശ്ചാത്തലത്തില്‍ ഈ മാസം 29ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദം ശക്തിപ്രാപിച്ച് മുപ്പതാം തീയതിയോടെ ചുഴലിക്കാറ്റായി തമിഴ്‌നാട് തീരത്ത് പതിക്കുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.


  
 
You might also like

-