സാമ്പത്തിക നൊബേല്‍ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്

രണ്ട് പതിറ്റാണ്ടിനിടെ, മൂവരുടെയും പുതിയ പരീക്ഷണാധിഷ്ഠിത സമീപനം വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറിച്ചു, ഇത് ഇപ്പോൾ വളർന്നു കൊണ്ടിരിക്കുന്ന ഗവേഷണ മേഖലയാണ്, അക്കാദമി പത്രക്കുറിപ്പിൽ പറഞ്ഞു.

0

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യന്‍ വംശജന്‍ അഭിജിത്ത് ബാനര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്. എസ്തര്‍ ഡഫ്‌ലോ, മൈക്കല്‍ ക്രീമര്‍ എന്നിവര്‍ക്കൊപ്പമാണ് അഭിജിത് ബാനര്‍ജി പുരസ്‌കാരം പങ്കിട്ടത്.

ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം. ഇവരുടെ ഗവേഷണങ്ങള്‍ ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തെ മുന്നോട്ടുനയിച്ചു. അവരുടെ പരീക്ഷണാധിഷ്ഠിത സമീപനം വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറിച്ചുവെന്നും നൊബേല്‍ കമ്മിറ്റി വിലയിരുത്തി.

രണ്ട് പതിറ്റാണ്ടിനിടെ, മൂവരുടെയും പുതിയ പരീക്ഷണാധിഷ്ഠിത സമീപനം വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറിച്ചു, ഇത് ഇപ്പോൾ വളർന്നു കൊണ്ടിരിക്കുന്ന ഗവേഷണ മേഖലയാണ്, അക്കാദമി പത്രക്കുറിപ്പിൽ പറഞ്ഞു.58- കാരനായ അഭിജിത് ബാനർജി ,കൊല്‍ക്കത്തയില്‍ ജനിച്ചത്അ ഭിജിത് ബാനര്‍ജി നിലവില്‍ അമേരിക്കയിലെ പ്രൊഫസറാണ്. കൊല്‍ക്കത്ത, ജെ.എന്‍.യു, ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത് ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി. യു.എസിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സാമ്പത്തിക ശാസ്ത്ര പ്രൊഫസറാണ്.

47- കാരിയായ എസ്തർ ഡഫ്ലോ പാരീസിൽ ജനിച്ചു, ഇപ്പോൾ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസറാണ്. എംഐടിയിൽ നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്. അഭിജിത് ബാനർജിയും ഡഫ്ലോയും വിവാഹിതരാണ്.

You might also like

-