വീട്ടിൽ വോട്ടു രേഖപെടുത്തിയതിന് പിന്നാലെ സംസ്ഥാനത്ത് മൂന്നുപേർ മരിച്ചു
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30-ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ രാമൻനായർ വോട്ട് ചെയ്തത്. ഇതിനു പിന്നാലെ ഉദ്യോഗസ്ഥർ ഇറങ്ങിയ ഉടൻ പരിചരിക്കാനായി എത്തിയ കൊഴുവനാൽ പഞ്ചായത്ത് പാലിയേറ്റീവ് പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു മരണം
കോട്ടയം | ലോക്സഭ തിരഞ്ഞെടുപ്പിന്റ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ വോട്ട് രേഖപെടുത്തിയതിന് പിന്നാലെ 3 പേർ മരിച്ചു. കോട്ടയം പാലാ കൊച്ചുകൊട്ടാരം മനക്കുന്ന് എറയണ്ണൂർ എ.കെ.രാമൻ നായർ (99), തിരുവനന്തപുരം വെള്ളനാട് നീരാഴി തങ്ക ഭവനിൽ പി.കെ.തങ്കപ്പൻ (85), അരിക്കുളം കുട്ട്യാപുറത്ത് കുഞ്ഞിമാണിക്യം (87) എന്നിവരാണു വോട്ടു ചെയ്ത് ഏറെ വൈകാതെ മരണത്തിന് കിഴടങ്ങിയത് .
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30-ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ രാമൻനായർ വോട്ട് ചെയ്തത്. ഇതിനു പിന്നാലെ ഉദ്യോഗസ്ഥർ ഇറങ്ങിയ ഉടൻ പരിചരിക്കാനായി എത്തിയ കൊഴുവനാൽ പഞ്ചായത്ത് പാലിയേറ്റീവ് പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു മരണം. ഭാര്യ: തോടനാൽ എള്ളംപ്ലാക്കൽ പരേതയായ സരോജിനിയമ്മ. മകൾ: പരേതയായ തങ്കമണി. മരുമകൻ: പരേതനായ പുരുഷോത്തമൻ നായർ നാരകപ്പുഴയ്ക്കൽ (തമ്പലയ്ക്കാട്). സംസ്കാരം ഇന്നു രാവിലെ 10നു കൊച്ചുമകൻ ദയൻ എറയണ്ണൂരിന്റെ വസതിയിൽ.ഇന്നലെ രാവിലെ 11 നു പോളിങ് ഉദ്യോഗസ്ഥർ വീട്ടിലെത്തി തങ്കപ്പന്റെ വോട്ട് രേഖപ്പെടുത്തി 10 മിനിറ്റ് കഴിഞ്ഞപ്പോൾ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: എസ്.തങ്കമണി. മക്കൾ: സി.ടി.ഷിബു, സി.ടി.ഷീബ, പരേതനായ ഷിജു. മരുമക്കൾ: ബി.ലേഖ, കല, പരേതനായ സനൽ കുമാർ. ഇന്നലെ വൈകിട്ടു 4 മണിയോടെയാണ് കുഞ്ഞിമാണിക്യം വോട്ടു ചെയ്തത്. 7 മണിയോടെ മരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ജാനകി, രാമകൃഷ്ണൻ, ഗണേശൻ, രാധ, ബാബു.