ഡൽഹിയിൽ ഗേറ്റിൽ വീട് തകർന്ന് മൂന്ന് പേർ മരിച്ചു

ഫർഷ് ഖാന ലാഹോറി ഗേറ്റിലെ വാൽമീകി മന്ദിറിന് സമീപം വൈകുന്നേരം 7:30 ഓടെയാണ് അപകടം നടന്നത്. നാലു പേർ കൂടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സംശയിക്കുന്നു

0

ഡൽഹി | ലഹോറി ഗേറ്റിൽ വീട് തകർന്ന് മൂന്ന് പേർ മരിച്ചു. നാലുപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. നിർത്താതെ പെയ്യുന്ന മഴയാണ് കെട്ടിടം തകർന്നു വീഴാൻ ഇടയാക്കിയതെന്നാണ് വിവരം. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഇതുവരെ അഞ്ച് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

ഫർഷ് ഖാന ലാഹോറി ഗേറ്റിലെ വാൽമീകി മന്ദിറിന് സമീപം വൈകുന്നേരം 7:30 ഓടെയാണ് അപകടം നടന്നത്. നാലു പേർ കൂടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഓൾഡ് ഡൽഹി ഏരിയയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് അഞ്ച് ഫയർ ട്രക്കുകൾ അയച്ചു. അവരെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

You might also like

-