കൊല്ലം ശക്തികുളങ്ങരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു.
സംഭവത്തില്‍ രമണിയുടെ ഭര്‍ത്താവ് അപ്പു കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കുടുംബ വഴക്കാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം

കൊല്ലം| കൊല്ലം ശക്തികുളങ്ങരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകന്‍ സൂരജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ രമണിയുടെ ഭര്‍ത്താവ് അപ്പു കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കുടുംബ വഴക്കാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ രമണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സുഹാസിനിയുടെയും സൂരജിന്റെയും പരിക്ക് ഗുരുതരമല്ല
കുടുംബ പ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ എട്ടരയോടെ രമണിയുടെ വീട്ടില്‍വച്ചായിരുന്നു സംഭവം. രമണിയും അപ്പുക്കുട്ടനും ശക്തികുളങ്ങരയിലെ ഈ വീട്ടിലാണ് താമസിക്കുന്നത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇന്ന് ഇരുവരും വഴക്കിടുകയും അപ്പുക്കുട്ടന്‍ വാക്കത്തിയെടുത്ത് തലയില്‍ വെട്ടുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രമണിയും സൂരജും എത്തി ഇയാളെ തടയാന്‍ ശ്രമിച്ചത്. ഇതിനിടെ അപ്പുക്കുട്ടന്‍ ഇവരെയും വെട്ടുകയായിരുന്നു. അപ്പുക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു. രമണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രമണിയെ ആദ്യം ജില്ലാ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സുഹാസിനിയും സൂരജും കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്