മൂന്ന് ദിവസ്സം 30 മണിക്കൂർ ചോദ്യങ്ങൾ തീർന്നില്ല; ഗാന്ധിയെ ഇഡിനാളെ വീണ്ടും ചോദ്യം ചെയ്യും

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യൽ രീതിക്കെതിരെ ലോക്‌സഭാ സ്പീക്കർക്ക് കോൺഗ്രസ് പരാതി നൽകി

0

ഡൽഹി |നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി നാളെ വീണ്ടും ചോദ്യം ചെയ്യും. തുടർച്ചയായ മൂന്നാം ദിവസമായ ഇന്നലെ പത്തു മണിക്കൂറിലേറെ സമയമാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രാഹുൽ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തിയത്. ഡോടെക്സ് മെർച്ചൻഡെയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കൊൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയും യംഗ് ഇന്ത്യൻ എന്ന രാഹുലിൻ്റെ കൂടി ഉടമസ്ഥതയിൽ ഉള്ള കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ചോദ്യങ്ങളാണ് അന്വേഷണ സംഘം ഇന്നലെ പരിശോധിച്ചത്.

ഒരു കോടി രൂപ പലിശ രഹിത വായ്പയായി യംഗ് ഇന്ത്യയ്ക്ക് ഡോടെക്സ് മെർച്ചൻഡെയ്സ് നൽകിയെങ്കിലും ഈ വായ്പാ തുക യംഗ് ഇന്ത്യ ഇതുവരെ തിരിച്ചടച്ചിട്ടില്ല. ഈ ഇടപാട് കള്ളപ്പണം വെളുപ്പിക്കലായിരുന്നു എന്നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ നിഗമനം. ഇതു വരെ നൂറിനടുത്ത് ചോദ്യങ്ങളാണ് ഇഡി രാഹുലിനോട് ചോദിച്ചത്. ഇഡി നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് രാജ്യത്തെ മുഴുവൻ രാജ്ഭവനുകളും ഉപരോധിക്കും. രാഹുൽ ഗാന്ധി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകുന്ന നാളെ രാജ്യത്തെ ജില്ലാ ഭരണ സിരാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരിക്കും കോൺഗ്രസ് പ്രതിഷേധം.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യൽ രീതിക്കെതിരെ ലോക്‌സഭാ സ്പീക്കർക്ക് കോൺഗ്രസ് പരാതി നൽകി . അധീർ രഞ്ജൻ ചൈധരിയാണ് പരാതി നൽകിയത്. ഇഡിയുടേത് മനുഷ്യത്വ രഹിതമായ നടപടിയാണെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ പേരിൽ പത്ത് മണിക്കൂറിലധികം ദിവസവും ചോദ്യം ചെയ്യുന്നുവെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞത്.

മൂന്നാംദിവസവും ശക്തമായ പ്രതിഷേധങ്ങൾക്കാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. ബാരിക്കേഡുകൾ മറികടന്ന് ഇ ഡി ഓഫീസിലേക്ക് നീങ്ങിയ ജെബി മേത്തർ എം പി അടക്കമുള്ള മഹിളാ കോണ്ഗ്രസ് പ്രവർത്തകരെ പൊലീസ് മൃഗയമായി നേരിട്ടു. എ.ഐ.സി.സി ആസ്ഥാനത്തിൻറെ ഗേറ്റുകൾ ബാരിക്കേഡുകൾ വച് അടച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധം ശക്തമായതോടെ പൊലീസ് എ.ഐ.സി.സി ആസ്ഥാനത്ത് കയറി പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു.

You might also like

-