സ്വര്‍ണം കടത്ത് മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍

കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്‍സ്പെക്ടര്‍ രാഹുല്‍ പണ്ഡിറ്റ് അറസ്റ്റിലായതിനു പിന്നാലെയാണ് കൂടുതല്‍ അറസ്റ്റ്.ഇതോടെ അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ എണ്ണം നാലായി.

0

കണ്ണൂര്‍: വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍.കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാരായ രോഹിത് ശര്‍മ്മ, സകേന്ദ്ര പാസ്വാന്‍,കൃഷന്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്‍സ്പെക്ടര്‍ രാഹുല്‍ പണ്ഡിറ്റ് അറസ്റ്റിലായതിനു പിന്നാലെയാണ് കൂടുതല്‍ അറസ്റ്റ്.ഇതോടെ അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ എണ്ണം നാലായി.രാഹുല്‍ പണ്ഡിറ്റിന്റെ കൂട്ടാളികളാണ് അറസ്റ്റിലായ മൂന്ന് പേരും എന്നാണ് സൂചന.സ്വര്‍ണവുമായി വരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ രാഹുല്‍ അറിയിക്കുമ്പോള്‍ അവരെ എക്‌സ്‌റേ പരിശോധനയില്ലാതെ കണ്ണൂര്‍ വിമാനത്താവളത്തില്‍ കടത്തിവിടുകയായിരുന്നു പതിവ് .സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന് ലഭിക്കുന്ന പണം വീതം വച്ചിരുന്നതും രാഹുലാണ്.

ഈ മാസം 19 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ നാല് യാത്രക്കാരില്‍ നിന്ന് പതിനഞ്ചുകിലോ സ്വര്‍ണം ഡി ആര്‍ ഐ പിടികൂടിയിരുന്നു.ഇതിന്റെ തുടരന്വേഷണത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെട്ടത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനാറായി. .കോടതിയില്‍ ഹാജരാക്കിയ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെയും പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു.അറസ്റ്റിലായ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്

You might also like

-