മലപ്പുറത്ത് മൂന്നു കുട്ടികൾ മുങ്ങിമരിച്ചു .

കാല്‍വഴുതിവീണ് വെള്ളത്തില്‍ മുങ്ങിയ കുട്ടിയെ കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

0

മലപ്പുറം: ജില്ലയില്‍ രണ്ടിടങ്ങളിലായി നടന്ന അപകടങ്ങളില്‍ മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു. എടയൂര്‍ വെങ്ങാട് പള്ളിപ്പടിയിലെ ക്വാറിയിലും കടലുണ്ടിപ്പുഴയിലെ ആനക്കയത്തുമാണ് അപകടമുണ്ടായത്. പള്ളിപ്പടിയിലെ ക്വാറിയില്‍ കുളിക്കാനിറങ്ങിയ ആലപ്പുഴ സ്വദേശി ഫയാസ്(9) കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ആനക്കയം ഈരാമുടുക്ക് സ്വദേശി അബുവിന്റെ മക്കളായ ഫാത്തിമ ഫിദ, ഫാത്തിമ നിദ എന്നിവരുമാണ് മുങ്ങിമരിച്ചത്.

ആലപ്പുഴയില്‍നിന്നും സിയാറത്തില്‍ പങ്കെടുക്കാനെത്തിയ നാല്‍പതോളം വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് കരിപാടനയില്‍ ഫയാസ് മലപ്പുറത്തെത്തിയത്. പീടികപ്പടി ചിറയിലെ ക്വാറിയില്‍ കുളിക്കുന്നിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. കാല്‍വഴുതിവീണ് വെള്ളത്തില്‍ മുങ്ങിയ കുട്ടിയെ കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സു ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പീടികപ്പടിയില്‍ താമസിക്കുന്ന ഹാഫിള് നാസര്‍ ഉസ്താദിന്റെ വീട്ടില്‍ വിശ്രമത്തിനായി എത്തിയ സംഘം അത്തിപ്പറ്റ ഉസ്താദിന്റെ മഖ്ബറ സിയാറത്ത് ചെയ്ത് ആലപ്പുഴയിലേക്ക് തിരിച്ചുപോകാനൊരുങ്ങുന്നതിനിടെയായിരുന്നു വിദ്യാര്‍ത്ഥിയുടെ ദാരുണാന്ത്യം. വളാഞ്ചേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

You might also like

-