ഫ്‌ളോറിഡായില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു കൊല്ലപ്പെട്ടു, മൂന്നുപേര്‍ അറസ്റ്റില്‍

ഗോവര്‍ധന്‍ മാനേജരായ ഗ്യാസ് സ്‌റ്റേഷനിലേക്ക് അതിക്രമിച്ചു രണ്ടുപേര്‍ കയറിയതില്‍, തലമൂടി മുഖം മറച്ച കറുത്ത വര്‍ഗക്കാരനായ യുവാവാണ് വെടിയുതിര്‍ത്തതെന്ന് സെക്യൂരിറ്റി വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വ്യക്തമാക്കണം. ഗൂഢാലോചന, വധശ്രമം, കുറ്റം മറച്ചുവെക്കല്‍ എന്നീ വകുപ്പുകളാണ് ക്രിയാന്‍ഡ്രക്കും, ക്ലോസലിനും എതിരെ ചുമത്തിയിരിക്കുന്നത്. ബ്രയാനിനെതിരെയാണ് കൊലപാതകകുറ്റത്തിന് കേസ്സെടുത്തിരിക്കുന്നത്.

0

എസ്കാംമ്പിയ(ഫ്‌ളോറിഡ): ഫെബ്രുവരി 19 ചൊവ്വാഴ്ച വൈകീട്ട് തെലുങ്കാനയില്‍ നിന്നുള്ള കെ ഗോവര്‍ധന്‍ റെഡ്ഡി(50) വെടിയേറ്റു കൊല്ലപ്പെട്ട കേസ്സില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തതായി എസ്കാംമ്പിയ കൗണ്ടി ഷെറിഫ് ഓഫീസ് ഫെബ്രുവരി 20 ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കിയാന്‍പ്ര സ്മിത്ത്(23), എഫിഡാറിയസ് ബ്രയാന്‍(29) ക്രിസ്റ്റല്‍ ക്ലോസെല്‍(33) എന്നിവരാണ് അറിസ്റ്റിലായത്. അറസ്റ്റു ചെയ്തവര്‍ക്ക് സമീപ പ്രദേശങ്ങളില്‍ നടന്ന കവര്‍ച്ചകളില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായും ഡെപ്യൂട്ടി അറിയിച്ചു.

ഗോവര്‍ധന്‍ മാനേജരായ ഗ്യാസ് സ്‌റ്റേഷനിലേക്ക് അതിക്രമിച്ചു രണ്ടുപേര്‍ കയറിയതില്‍, തലമൂടി മുഖം മറച്ച കറുത്ത വര്‍ഗക്കാരനായ യുവാവാണ് വെടിയുതിര്‍ത്തതെന്ന് സെക്യൂരിറ്റി വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വ്യക്തമാക്കണം. ഗൂഢാലോചന, വധശ്രമം, കുറ്റം മറച്ചുവെക്കല്‍ എന്നീ വകുപ്പുകളാണ് ക്രിയാന്‍ഡ്രക്കും, ക്ലോസലിനും എതിരെ ചുമത്തിയിരിക്കുന്നത്. ബ്രയാനിനെതിരെയാണ് കൊലപാതകകുറ്റത്തിന് കേസ്സെടുത്തിരിക്കുന്നത്.

എട്ടു വര്‍ഷം മുമ്പാണ് ഗോവര്‍ധന്‍ തെലുങ്കാനയിലെ യാഡ്രി(ഥഅഉഞക) ജില്ലയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്. ഭാര്യ ശോഭാറാണി, ശ്രേയ, തുളസി എന്നിവര്‍ ഇന്ത്യയിലാണ്. പെന്‍സകോല സിറ്റി ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്‌റ്റോര്‍ കൗണ്ടര്‍ മാനേജരായിട്ടാണ് ഗോവര്‍ദ്ധന്‍ ജോലിചെയ്തിരുന്നത്. ഫ്‌ളോറിഡാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് തെലുങ്കാന ഗവണ്‍മെന്റ് ഇടപെട്ടിട്ടുണ്ട്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഫെബ്രുവരി 21 വ്യാഴാഴാച നാട്ടിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് മരണം സംഭവിച്ചതെന്ന് കുടുംബാംഗമായ മോര്‍ഗന്‍ പറഞ്ഞു.

You might also like

-