വടക്കന്‍ പറവൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍.

റംഷാദ്, അഹമ്മദ്, സാലി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ തുടരുകയായിരുന്നു.

0

കൊച്ചി :എറണാകുളം വടക്കന്‍ പറവൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളേ പോലീസ് കസ്റ്റഡിയില്‍എടുത്തു . അങ്കമാലിയില്‍ വെച്ച് പ്രതികള്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. റംഷാദ്, അഹമ്മദ്, സാലി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ തുടരുകയായിരുന്നു.
റെന്റ് എ കാറിനെ ചൊല്ലിയുള്ള വാക്കേറ്റത്തിന് ഒടുവിലാണ് വെടിമറ കാഞ്ഞിരപ്പറമ്പിൽ ബദറുദ്ദീന്റെ മകൻ മുബാകിനെ കുത്തിക്കൊലപ്പെടുത്തുന്നത്. കുത്തേൽക്കുന്നത് തടയുന്നതിനിടെ വെടിമറ തോപ്പിൽ വീട്ടിൽ നാദിർഷ(24) എന്നയാൾക്ക് പരുക്കേറ്റിരുന്നു. മാവിൻചുവട് മസ്ജിദിന് കിഴക്ക് വശമുള്ള ഒഴിഞ്ഞ പറമ്പിലായിരുന്നു കൊലപാതകം നടന്നത്.

You might also like

-