എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണി; യൂണിവേഴ്‌സിറ്റി കോളജിലെ സുരക്ഷ പൊലീസ് അവസാനിപ്പിച്ചു

എസ്.എഫ്.ഐ നേതാക്കളില്‍ നിന്ന് നിരന്തരം ഭീഷണിയുണ്ടാകുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ ഉച്ചക്ക് എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കള്‍ പൊലീസിന് നേരെ തിരിഞ്ഞിരുന്നു.

0

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സുരക്ഷ പൊലീസ് അവസാനിപ്പിച്ചു. എസ്.എഫ്.ഐ നേതാക്കളില്‍ നിന്ന് നിരന്തരം ഭീഷണിയുണ്ടാകുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ ഉച്ചക്ക് എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കള്‍ പൊലീസിന് നേരെ തിരിഞ്ഞിരുന്നു.

കോളജിലെ അക്രമ സംഭവങ്ങളുടെ പശ്ചാതലത്തിലാണ് പൊലീസ് ക്യാമ്പസിലുള്ളിലും പുറത്തും സുരക്ഷയൊരുക്കിയിരുന്നത്. ക്യാമ്പസിനുള്ളിലെ പൊലീസുകാര്‍ക്ക് നേരെയാണ് എസ്.എഫ്.ഐ നേതാക്കള്‍ രംഗത്ത് എത്തിയത്. ബലപ്രയോഗത്തിലൂടെ ഇവരെ പുറത്താക്കാന്‍ ശ്രമിച്ചതായും അസഭ്യം പറഞ്ഞന്നുമാണ് പൊലീസ് പറയുന്നത്.

You might also like

-