സിഎജി റിപ്പോ‍ർട്ട് ലഭിച്ചെന്ന് ധനമന്ത്രി തോമസ്‍ ഐസക്.

.കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്നം സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ല, അത് കേരളത്തിന്റെ വികസനത്തെ എങ്ങിനെ ബാധിക്കുമെന്നതാണ് പ്രശ്നം.

0

തിരുവനന്തപുരം :സി.എ.ജി റിപ്പോര്‍ട്ട് അന്തിമമെന്ന് ധനമന്ത്രി തോമസ്‍ ഐസക്. കിഫ്ബി വായ്പ്പകള്‍ ഓഫ് ബജറ്റ് വായ്പ്പകളാണെന്നാണ് സി.എ.ജി നിലപാട്. കിഫ്ബിയിലേക്കുള്ള ബജറ്റിന് പുറത്തുള്ള കടമെടുക്കലല്ല. കിഫ്ബി സര്‍ക്കാറിന് ബാധ്യതയാകുമെന്നാണ് സി.എ.ജി നിലപാട്. കിഫ്ബിയുടെ വായ്പ്പ പ്രത്യക്ഷ ബാധ്യതയാകില്ലെന്ന് ധനമന്ത്രി. കിഫ്ബിയുടെ പണം സര്‍ക്കാരിന്‍റെ അക്കൌണ്ടിലേക്ക് വരുന്നില്ലെന്നും തോമസ് ഐസക് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

സിഎജിയുടെ അന്തിമ റിപ്പോർട്ടിൽ കിഫ്ബിക്കെതിരെ നീക്കമുണ്ടെന്നും സംസ്ഥാന സ‍ർക്കാരിനേയും സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളേയും അട്ടിമറിക്കുന്നതാണ് സിഎജി റിപ്പോർട്ട് എന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്നം സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ല, അത് കേരളത്തിന്റെ വികസനത്തെ എങ്ങിനെ ബാധിക്കുമെന്നതാണ് പ്രശ്നം. സിഎജി റിപ്പോർട്ട് പുറത്തുവിട്ടതിൽചട്ടലംഘനം ഉണ്ടെങ്കിൽ അതു പരിശോധിക്കാം ആ ചട്ടലം​ഘനം നേരിടാൻ താൻ തയ്യാറാണ്. ഇവിടെ വിഷയം കേരളത്തിൻ്റെ വികസനം അട്ടിമറിക്കപ്പെടുന്നുവെന്നതാണ്. പുതിയ റിപ്പോർട്ടിലെ സിഎജിയുടെ നിഗമനങ്ങളോട് യുഡിഎഫ് യോജിക്കുന്നുണ്ടോ എന്നാണ് താൻ ചോദിക്കുന്നതെന്നും അതിനിതു വരെ മറുപടി വന്നിട്ടില്ലെന്നും ഐസക് പറഞ്ഞു.

You might also like

-