കിഫ്ബിയെ തകർക്കാൻ കുഴൽ നാടന് ആർഎസ്എസ് വക്കാലത്ത് ഐസക്
റാം മാധവുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് യഥാർത്ഥ പരാതി തയ്യാറാക്കിയത്. ആസൂത്രണമെല്ലാം നടന്നത് ദില്ലിയിലാണ്.
തിരുവനന്തപുരം: കിഫ്ബിക്കെതിരായ നീക്കത്തിനുപിന്നില്‍ ആര്‍എസ്എസ് ഗൂഢാലോചനയെന്ന് ധനമന്ത്രി തോമസ് ഐസക്. കേസ് കൊടുക്കാന്‍ പച്ചക്കൊടി കാണിച്ചത് ആര്‍എസ്എസ് നേതാവ് റാം മാധവാണ്. ആര്‍എസ്എസിനുവേണ്ടി പ്രവര്‍ത്തിച്ചത് മാത്യു കുഴല്‍നാടന്‍ ആണ്. കുഴല്‍നാടന്‍ KPCC ജനറല്‍ സെക്രട്ടറിയായി തുടരണോയെന്ന് പാര്‍ട്ടി തീരുമാനിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.കിഫ്ബിക്ക് എതിരായ നീക്കത്തിന് പച്ചക്കൊടി വീശിയത് ആർഎസ്എസ് നേതാവ് റാം മാധവാണ്. രാഷ്ട്രീയ ഗൂഢാലോചന നടന്നു. രാമ നിലയത്തിൽ വെച്ച് ചർച്ച നടന്നു. നിയമസഭാ പാസാക്കിയ കിഫ്ബി നിയമത്തിൽ എല്ലാം കൃത്യമായി പറയുന്നുണ്ട്. കോർപറേറ്റ് ബോഡിയാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കെപിസിസി സെക്രട്ടറി മാത്യു കുഴൽനാടൻ ആർഎസ്എസുകാരുടെ വക്കാലത്തെടുത്തു. രഞ്ജിത് കാർത്തികേയനും കുഴൽനാടനും കൂടിക്കാഴ്ച നടത്തി. ആർഎസ്എസിന്റെ ഭാഗമാണ് സ്വദേശി ജഗരൺ മഞ്ച്. അവരുടെ കേസാണ് മാത്യു വക്കാലത്ത് എടുത്തത്.
ഏത് നിയമ സ്ഥാപനമാണ് പരാതി തയ്യാറാക്കി നൽകിയതെന്ന് വെളിപ്പെടുത്താൻ കുഴൽ നാടൻ തയ്യാറാകണം. റാം മാധവുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് യഥാർത്ഥ പരാതി തയ്യാറാക്കിയത്. ആസൂത്രണമെല്ലാം നടന്നത് ദില്ലിയിലാണ്. സ്വദേശി ജാഗരൺ മഞ്ച് ആർഎസ്എസിന്റെ ഭാഗമല്ലെന്ന് പ്രഖ്യാപിക്കട്ടെ. ഇങ്ങിനെയൊരാളെ കെപിസിസി സെക്രട്ടറിയായി ആവശ്യമുണ്ടോയെന്നും ഐസക് ചോദിച്ചു.
കിഫ്ബിയുമായി ബന്ധപ്പെട്ട് സർക്കാർ പരസ്യം കൊടുക്കും. അതിന് ആവശ്യത്തിൽ കൂടുതൽ പണം നൽകുന്നുണ്ട്. വേണ്ടെങ്കിൽ ചാനലുകൾ കൊടുക്കേണ്ടെന്നും ഐസക് പറഞ്ഞു. പെയ്ഡ് ന്യൂസ് ആണെങ്കിൽ കൊടുക്കേണ്ട. ആരെങ്കിലും നിർബന്ധിച്ചോയെന്നും മാധ്യമപ്രവർത്തകരോട് അദ്ദേഹം ചോദിച്ചു. കേരളത്തിലെ മാധ്യമങ്ങൾ ബിജെപിക്ക് അനുകൂലമായി പെയ്ഡ് ന്യൂസ് നൽകുന്നു. കുറച്ചെങ്കിലും നിഷ്‌പക്ഷമാകണമെന്നും ഐസക് പറഞ്ഞു.
അതിനിടെ, കിഫ്ബിക്കെതിരായ കേസില്‍ അഭിഭാഷകസ്ഥാനത്തുനിന്ന് പിന്‍മാറില്ലെന്ന് കുഴല്‍നാടന്‍. ഐസക് വര്‍ഗീയത പ്രചരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരോപണം.ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനുള്ള ശ്രമമെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.
കിഫ്ബിയില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. നിയമസഭയില്‍ വയ്ക്കാത്ത റിപ്പോര്‍ട്ട് ധനമന്ത്രി വെളിപ്പെടുത്തുന്നു. സ്പീക്കര്‍ ഉറങ്ങുകയാണോ എന്നും പരിഹസിച്ചു.