കെ എം മാണിക്ക് സ്മാരകം നിർമിക്കാൻ അഞ്ചുകോടി അനുവദിച്ചതില്‍ തെറ്റില്ലെന്ന് തോമസ് ഐസക്
സിപിഎം അംഗീകരിക്കുന്നില്ലെങ്കിലും മാണിയെ ആദരിക്കുന്ന വലിയൊരു ജനവിഭാഗം കേരളത്തിലുണ്ട്
തിരുവനന്തപുരം: കെ എം മാണിക്ക് സ്മാരകം നിര്‍മിക്കുന്നതില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെങ്കിലും പ്രശ്നമില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. കെ എം മാണിക്ക് സ്മാരകം അനിവാര്യമാണ്.സിപിഎം അംഗീകരിക്കുന്നില്ലെങ്കിലും മാണിയെ ആദരിക്കുന്ന വലിയൊരു ജനവിഭാഗം കേരളത്തിലുണ്ട്. കേരള രാഷ്ട്രീയത്തില്‍ കെ.എം മാണിയുടെ സ്ഥാനം നിഷേധിക്കാനാവില്ല. സ്മാരകത്തിന് അഞ്ചുകോടി അനുവദിച്ചതില്‍ തെറ്റില്ലെന്നും അത് സര്‍ക്കാരിന്‍റെ ചുമതലയാണെന്നും തോമസ് ഐസക് പറഞ്ഞു.