കോട്ടയത്ത് തോമസ് ചാഴികാടന് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
ഏക സീറ്റില്‍ അവകാശവാദമുന്നയിച്ചിരുന്ന പി ജെ ജോസഫിനെ മറികടന്ന് തോമസ് ചാഴിക്കാടനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനം. കെ എം മാണിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ തൊടുപുഴയില്‍ ജോസഫ് വിഭാഗം രഹസ്യയോഗം ചേരുകയാണ്
പി.ജെ ജോസഫ് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നതോടെയാണ് കെ.എം മാണി നിയോജക മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം ആരാഞ്ഞത്. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലം കമ്മിറ്റികളില്‍ ആറും പി.ജെ ജോസഫിനെതിരായ നിലപാടാണ് സ്വീകരിച്ചത്. ജില്ലാ നേതൃത്വം അടക്കം കോട്ടയം ജില്ലയിലുള്ളവര്‍ തന്നെ സ്ഥാനാര്‍ഥിയായി വേണമെന്ന് ആവശ്യപ്പെട്ടതോടെ പി.ജെ ജോസഫിന്റെ സാധ്യത മങ്ങുകയായിരുന്നു. ജോസഫ് വിഭാഗം തൊടുപുഴയില്‍ രഹസ്യയോഗം ചേരുകയാണ്. മോൻസ് ജോസഫ് ടി യു കുരുവിള എന്നിവരും തൊടുപുഴയിലെ ജോസഫിന്റെ മനസാക്ഷി സൂക്ഷിപ്പുകാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്