തോമസ് ചാണ്ടി അന്തരിച്ചു
അർബുദ രോഗബാധയെത്തുടർന്നു ചികിത്സയിലായിരുന്ന അല്പസമയം മുൻപാണ് വിടപറഞ്ഞത്
ആലപ്പുഴ :പ്രമുഖ എൻ.സി.പി നേതാവും മുൻ മന്ത്രിയും എൻ സി പി സംസ്ഥാനപ്രസിഡണ്ടു കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനും കുവൈത്ത് കേന്ദ്രമാക്കിയുളള പ്രമുഖ വ്യവസായിയുംമായാ തോമസ് ചാണ്ടി എം എൽ എ അന്തരിച്ചു . അർബുദ രോഗബാധയെത്തുടർന്നു ചികിത്സയിലായിരുന്ന അല്പസമയം മുൻപാണ് വിടപറഞ്ഞത്. 72 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. കൊച്ചി സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
.1947 ഒാഗസ്റ്റ് 29-നാണ് വി.സി തോമസിന്റെയും ഏലിയാമ്മയുടെയും മകനായി തോമസ് ചാണ്ടി ജനിച്ചത്.ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എഞ്ചിനിയറിങ്ങ് ടെക്ക്നോളജി,ചെന്നൈയിൽ നിന്നും ടെലികമ്മ്യുണിക്കേഷൻ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമ നേടി. ഇദ്ദേഹത്തിന്റെ കുടുംബം ഭാര്യ മേഴ്സ്ക്കുട്ടിയും ഒരു മകനും രണ്ട് കുട്ടികളും അടങ്ങുന്നതാണ്എൻസിപി സംസ്ഥാന പ്രസിഡന്റായ തോമസ് ചാണ്ടി മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി