തോമസ് മൊട്ടക്കല്‍ ജസ്റ്റിസ് ഫോര്‍ ഓള്‍ ചെയര്‍മാന്‍
മനുഷ്യാവകാശ പ്രവര്‍ത്തകനും, ജീവകാരുണ്യരംഗത്തു മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്യുന്ന തോമസ് മൊട്ടക്കല്‍ അറിയപ്പെടുന്ന ബിസ്സിനസ്സുക്കാരനും, വേള്‍ഡ് മലയാളി കൗണ്‍സില്‍ സാരഥിയും, മനുഷ്യസ്‌നേഹിയുമാണെ
ന്യൂജേഴ്‌സി: അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘടനയായ ജസ്റ്റിസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ.) ചെയര്‍മാനായി തോമസ് മൊട്ടക്കല്‍ തിരഞ്ഞെടുക്കപ്പെട്ടു.ഒക്ടോബര്‍ 28ന് ചെയര്‍മാന്‍ തോമസ് കൂവള്ളൂരിന്റെ അ്ദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.സി.ജോര്‍ജ് മോഡറേറ്ററായിരുന്നു. 2013 ല്‍ ന്യൂജേഴ്‌സിയില്‍ റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ച സംഘടനയുടെ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍ തുടര്‍ച്ചയായ ആറു വര്‍ഷത്തെ സേവനത്തിനുശേഷം രാജിവെച്ച ഒഴിവിലാണ് തോമസ് മൊട്ടക്കലിനെ ഐക്യകണ്‌ഠേന യോഗം തിരഞ്ഞെടുത്തത്.
മനുഷ്യാവകാശ പ്രവര്‍ത്തകനും, ജീവകാരുണ്യരംഗത്തു മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്യുന്ന തോമസ് മൊട്ടക്കല്‍ അറിയപ്പെടുന്ന ബിസ്സിനസ്സുക്കാരനും, വേള്‍ഡ് മലയാളി കൗണ്‍സില്‍ സാരഥിയും, മനുഷ്യസ്‌നേഹിയുമാണെന്നും, അദ്ദേഹത്തെ പോലെ ഒരാള്‍ ജെ.എഫ്. എ.യുടെ നേതൃത്വം ഏറ്റെടുക്കുവാന്‍ മുന്നോട്ടു വന്നതില്‍ അഭിമാനമുണ്ടെന്നും തോമസ് കൂവള്ളൂര്‍ പറഞ്ഞു.
നീതിനിഷേധിക്കപ്പെട്ടവര്‍ക്ക് നീതി ലഭിക്കുന്നതിന് ജെ.എഫ്.എ.യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുവാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും, പുതിയ സ്ഥാന ലബ്ദിയോടെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ തന്നില്‍ നിഷ്ടപ്തമായിട്ടുണ്ടെന്നും, തന്നാലുവിധം ആത്മാര്‍ത്ഥതയോടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും, തോമസ് കൂവള്ളൂരിനെ പോലെ സാമൂഹ്യപ്രതിബദ്ധതയുള്ള നേതാക്കന്മാരുടേയും, പൊതുജനങ്ങളുടെയും സഹകരണം അനിവാര്യമാണെന്നും മറുപടി പ്രസംഗത്തില്‍ തോമസ് മൊട്ടക്കല്‍ പറഞ്ഞു.
പ്രിസൈഡിങ്ങ് ഓഫീസറും, വൈസ് പ്രസിഡന്റുമായ വര്‍ഗീസ് മാത്യു(മോഹന്‍), ഡയറക്ടര്‍മാരായ യു.എ.നസീര്‍, ഗോപിനാഥ കുറുപ്പു, എ.സി.ജോര്‍ജ്, പി.പി.ചെറിയാന്‍, രാജു ഏബ്രഹാം, സണ്ണി പണിക്കര്‍, വൈസ് ചെയര്‍മാന്‍ അജിത് നായര്‍, മിസ്സിസ്സ് തങ്കം അരവിന്ദ്, ജനറല്‍ സെക്രട്ടറി കോശി ഉമ്മന്‍, എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു. ജെ.എഫ്.എ.യുടെ പ്രസിഡന്റ് പ്രേമാ ആന്റണി(കാലിഫോര്‍ണിയ), ലീഗല്‍ അഡൈ്വസര്‍ ജേക്കന്‍ കല്ലുപുര എന്നിവരും പുതിയ ചെയര്‍മാന്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. മീറ്റിങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും തോമസ് കൂവള്ളൂര്‍ നന്ദി പറഞ്ഞു.