”എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷമാണിത്” .വിട വാങ്ങലിൽ പൊട്ടിക്കരഞ്ഞു മെസി

'എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷമാണിത്. ഈ ഗ്രൗണ്ടില്‍ ഞാനിനി പരിശീലനത്തിലുണ്ടാവില്ല. ഈ സ്റ്റേഡിയത്തില്‍ ഞാന്‍ ബാഴ്‌സയ്ക്കായി കളിക്കുന്നുണ്ടാവില്ല. ഒരു ഫുട്‌ബോളര്‍ എന്ന നിലയില്‍ ഈ ക്ലബുമായുള്ള എന്റെ ബന്ധം അവസാനിക്കുകയാണ്.പിന്നീടൊരിക്കല്‍ ക്ലബിന്റെ ഭാഗമാവാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

0

ബാഴ്‌സലോണ:ബാഴ്സലോണ വിടുകയാണെന്നറിയിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ വികാരനിർഭരനായി മെസി. ബാഴ്സലോന പ്രസിഡൻ്റും കുടുംബവും സഹതാരങ്ങളും മാധ്യമപ്രവർത്തകരും അടങ്ങിയ സദസ്സിലാണ് മെസി പലതവണ വിങ്ങിപ്പൊട്ടിയത്. ബാഴ്സയിൽ തന്നെ തുടരാനുള്ള എല്ലാ കാര്യങ്ങളും തയ്യാറായതാണെന്നും ലാ ലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങളാണ് അത് ഇല്ലാതാക്കിയതെന്നും വിടവാങ്ങൽ പ്രസംഗത്തിൽ മെസി പറഞ്ഞു. ഇന്ത്യന്‍ സമയം മൂന്നരയ്ക്കായിരുന്നു വാര്‍ത്താസമ്മേളനം.

”എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷമാണിത്. ഈ ഗ്രൗണ്ടില്‍ ഞാനിനി പരിശീലനത്തിലുണ്ടാവില്ല. ഈ സ്റ്റേഡിയത്തില്‍ ഞാന്‍ ബാഴ്‌സയ്ക്കായി കളിക്കുന്നുണ്ടാവില്ല. ഒരു ഫുട്‌ബോളര്‍ എന്ന നിലയില്‍ ഈ ക്ലബുമായുള്ള എന്റെ ബന്ധം അവസാനിക്കുകയാണ്.പിന്നീടൊരിക്കല്‍ ക്ലബിന്റെ ഭാഗമാവാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഒരു താരമായിട്ടല്ലെങ്കില്‍ കൂടി പിന്നീടെപ്പോഴെങ്കിലും ക്ലബിന്റെ ഭാഗമാവാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നു.

ഞാനൊരു ജേതാവാണ്. എന്റെ അവസാന സീസണും മുഴുവന്‍ ആത്മാര്‍ത്ഥതയോടെ പൂര്‍ത്തിയാക്കണമെന്ന് എനിക്കുണ്ട്. മറ്റൊരു ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാന്‍ ഞാന്‍ ശ്രമിക്കും. ഒളിംപിക്‌സില്‍ ബ്രസീലിയന്‍ താരം ഡാനി ആല്‍വസ് സ്വര്‍ണം നേടുന്നത് ഞാന്‍ കണ്ടു. ആല്‍വസ് എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. അദ്ദേഹം നേടിയ അത്രയും ട്രോഫികള്‍ എനിക്കും സ്വന്തമാക്കണം.കരിയറിലെ തുടക്കം മുതല്‍ ഞാനെല്ലാം ബാഴ്‌സലോണയ്ക്ക് വേണ്ടി സമര്‍പ്പിച്ചു. ഞാനിവിടുന്ന് പോകുന്നുവെന്നുള്ളത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ആരാധകര്‍ എന്നോട് കാണിക്കുന്ന സ്‌നേഹത്തിനെല്ലാം ഞാന്‍ നന്ദിയുള്ളവനായിരിക്കും. ഇവിടെ നിന്ന് ഇങ്ങനെ പടിയിറങ്ങുമെന്ന് എന്റെ സ്വപ്‌നത്തില്‍ പോലും ഇല്ലായിരുന്നു.”

പിഎസ്ജി താരങ്ങളെ കുറിച്ചുള്ള ഫോട്ടോയെ കുറിച്ചും മെസി സംസാരിച്ചു. ”ആ ഫോട്ടോ വളരെ യാദൃശ്ചികമാണ്. അത് കാരണമല്ല എനിക്ക് ബാഴ്‌സയില്‍ നിന്ന് പുറത്തുപോവേണ്ടി വരുന്നത്. ഞാന്‍ പാരീസില്‍ അവധി ആഘോഷിക്കുകയായിരുന്നു. അന്നെടുത്ത ചിത്രമാണത്. അതില്‍ തെറ്റിദ്ധാരണയുടെ ആശ്യമൊന്നുമില്ല.”

ക്ലബ്ബ് മാറ്റത്തെ കുറിച്ചും മെസി സംസാരിച്ചു. ”നിലവില്‍ ഏതെങ്കിലും ക്ലബുമായി കരാര്‍ ഒപ്പിടുകയോ അല്ലെങ്കില്‍ വാക്കാലുള്ള ഉറപ്പോ നല്‍കിയിട്ടില്ല. നിരവധി പേര്‍ സമീപിക്കുന്നു. ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട കാര്യങ്ങല്‍ പിന്നീട് സംഭവിക്കുമായിക്കും.” മെസി പറഞ്ഞു.മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ മൂന്ന് ദിവസം മുമ്പാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ലയോണല്‍ മെസി ബാഴ്സലോണ വിട്ടത്. മെസിയുമായി കരാറിലേര്‍പ്പെടാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്ന് ബാഴ്സലോണ പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ടയും നേരത്തെ പറഞ്ഞിരുന്നു. സാമ്പത്തികകാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാര്‍ സാധ്യമാകാതെ വരികയായിരുന്നു

You might also like

-