കൊടുംകാട്ടിൽ അന്യംവന്ന 29 പാരമ്പരാഗതയിനം വിളയിച്ച തായനം കുടിക്കാർക്ക് കേന്ദ്ര കൃഷി വകുപ്പിന്റെ പത്തുലക്ഷത്തിന്റെ പാരിദോഷികം
റൊട്ടി ,ഉപ്പുലസി. കുഞ്ചിക്കാരി .ചോലക്കമ്പിള തൊങ്ങല്‍ .ചങ്കിലി,അരകനാസി .മീങ്കണ്ണി .മട്ടി , പാലാക്കിണി .കറുപ്പ് ,സിരു കോറാന്‍ ,വെള്ള റാഗി . ഉണ്ടപ്പൂവന്‍ ,മുട്ടിതിന ,ഉള്‍പടെ 29 ഇനം നൂറു മേനി വിളയിച്ചത്
മൂന്നാർ :മറയൂർ ഗ്രാമപഞ്ചസായത്തിലെ തായണ്ണാന്‍ കുടിയിൽ ഹരിതവിപ്ലവം , വനം വകുപ്പ് നടപ്പാക്കുന്ന പുനര്‍ജീവനം പദ്ധതിയിങ്ലനാണ് മണ്മറഞ്ഞു പോയ പരമ്പരാഗത കാര്‍ഷീക വിളകള്‍ ഉല്പാദിപ്പിച്ചു രാജ്യത്തിൻറെ പ്രശംസ പിടിച്ചു പറ്റിയത്. ചിന്നാര്‍ സാംഴ്സക്ഷിത വന മേഖലയിലെ തായണ്ണാന്‍ കുടിക്കാർ നമുക്കൊന്ന് കേട്ടറിവില്ലാതും പഴയ തലമുറയിലെ ആദിവാസി സമൂഹം കൃഷിചെയ്തു ഉപയോഗിച്ചിരുന്നതുമായ കാർഷിക വിളകളായ .റൊട്ടി ,ഉപ്പുലസി. കുഞ്ചിക്കാരി .ചോലക്കമ്പിള തൊങ്ങല്‍ .ചങ്കിലി,അരകനാസി .മീങ്കണ്ണി .മട്ടി , പാലാക്കിണി .കറുപ്പ് ,സിരു കോറാന്‍ ,വെള്ള റാഗി . ഉണ്ടപ്പൂവന്‍ ,മുട്ടിതിന ,ഉള്‍പടെ 29 ഇനം നൂറു മേനി വിളയിച്ചത് .
തികച്ചു ജാവരീതിയിൽകൃഷിയിടം കേന്ദ്ര കൃഷി വകുപ്പിന്റെ ശ്രദ്ധയിൽ എത്തിച്ചത് അതിനു നേതൃത്തം നൽകിയത് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ ലക്ഷ്മിയാണ് വനം-ക്യഷി- പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് ആദിവാസികളുടെ പാരമ്പര്യ ക്യഷിവീണ്ടുംചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിയത് . നാളെ ഡല്‍ഹിയില്‍വെച്ചു നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ക്യഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ അവാര്‍ഡ് കുടിയില്നിന്നുംഡൽഹിയിൽ എത്തിയ ഊരുമൂപ്പനു കൂട്ടർക്കും കൈമാറും .
അന്യംനിന്നുപോയ 29 ഓളം ധാന്യവിളകളാണ് വനം-ക്യഷി- പഞ്ചായത്ത് എന്നീവകുപ്പുകളുടെ സഹകരണത്തോടെ ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ തായണ്ണാന്‍ കുടിയില്‍ വിളയിച്ചത് . പഴയകാലത്തു ആദിവാസിസമൂഹം നിത്ഥ്യവും ഉപയോഗിച്ചിരുന്ന പാരമ്പര്യ ധാന്യവിളകള്‍ ഉപേക്ഷിച്ചു സർക്കാർ നൽകി വരുന്ന റേഷൻ ധാന്യങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ഒട്ടുമിക്ക ആദിവാസികല്കും രോഗങ്ങളും മറ്റും പിടികൂടുകയൂം നിരവധി പേരിൽ പോഷാഹാരത്തിന്റെ കുറവുകള്‍ കണ്ടെത്തിയിരുന്നു . ചിന്നാർ സംരക്ഷിത വനമേഖലയിലെ 11 കുടികളിലായി നടത്തിയ മെഡിക്കല്‍ ക്യാമ്പുകളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഇതോടയാണ് വകുപ്പുകള്‍ സംയുക്തമായി കുടികളില്‍ ധാന്യവിളകള്‍ ഉല്പാദിപ്പിക്കുന്നതിന് നടപടികള്‍ ആരംഭിച്ചത്. മുന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രസാദും, അസി. വര്‍ഡന്‍ പ്രഭു എന്നിവരാണ് ആദിവാസികളുടെ പാരമ്പര്യക്യഷികള്‍ വീണ്ടും ആരംഭിക്കുന്നതിന് ആദ്യഘട്ട നടപടികള്‍ സ്വീകരിച്ചത്. ഇതിനായി ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ഭൂമിയും കണ്ടെത്തി. പഞ്ചായത്ത് ക്യഷി വകുപ്പുകളുടെ സഹകരണത്തോടെ തുടര്‍ന്ന് ആദിവാസികള്‍ ഇവിടങ്ങളില്‍ ക്യഷിയിറക്കി രാസവളങ്ങളും കീട നാശിനിയും ഉപയോഗിക്കാതെ ഇറക്കിയ കൃഷി വാൻ വിജയമായതോടെ ആദിവാസി സമൂഹത്തതിന് പിന്നീട് അംഗീകാരത്തിന്റെ പെരുമഴയായിരുന്നു ലഭിച്ചത് .
സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ അവാര്‍ഡും , വേള്‍ഡ് എന്‍വോള്‍മെന്റ് അവാര്‍ഡും ഇതിനോടകം പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. പുനര്‍ജീവനം എന്ന് പേരിട്ട പദ്ധതിയുടെ മൂന്നാമത്തെ അവാര്‍ഡ് നാളെ ന്യു ഡെല്‍ഹി പുസാന്‍ ക്യാംമ്പസില്‍ ഡോ.ബി.പാല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ക്യഷി മന്ത്രി നരേന്ദ്രസിംങ് തോമറിൽ നിന്നും ഉരുക്കൂട്ടം ഏറ്റുവാങ്ങുമെന്നു മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി പറഞ്ഞു
കുടിയിലെ ആദിവാസികളായ കാണി- ചന്ദ്രന്‍, കാന്തമ്മ, ഇ.ഡി.എസ് പ്രസിഡന്റ് വാസുദേവന്‍, രൂപമ്മ, സോഷ്യല്‍ വര്‍ക്കര്‍ ധനുഷ്‌കോടി, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷമി. ക്യഷി ഓഫീസര്‍ പ്രിയ, ഐ.പി.ആര്‍ ഫെസിലിറ്റേറ്റര്‍ ഡോ. എല്‍.സി എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങും. 10 ലക്ഷംരൂപയാണ് അവാര്‍ഡ് തുക. ഇതോടപ്പം ആദ്യമായി കുടിയിൽ നിന്നുമുള്ള ആളുകൾക്ക് വിമാനയാത്രക്കുള്ള സ്വകാര്യവും വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട് ട്രയിൻ യാത്രക്കായിരുന്നു സർക്കാർ ശ്യാം അനുമതി നല്കിയതെങ്കിലും ആദിവാസികൾക്കു വനത്തിൽ യാത്രചെയ്യാനുള്ള ആഗ്രഹം അറിയിച്ച തിനെത്തുടർന്നാണ് ഇവർക്ക് വനം വകുപ്പ് വിമാന ടിക്കറ്റ് നൽകിയത് മാത്രമല്ല അവാർഡ് ഏറ്റുവാങ്ങിയ ശേഷം ഡല്‍ഹി സന്ദര്‍ശിക്കുന്നതിനും വനംവകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം 3 നാണ് സംഘം കൊച്ചിയില്‍ നിന്നും യാത്ര തിരിക്കുന്നത്.
ആദിവാസി സമൂഹത്തിന്റെ പാരമ്പര്യ കൃഷിരീതിയും ഭക്ഷണ രീതികളും തിരികെ കൊണ്ടുവരാനായി ആനമുടി ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് ഏജന്‍സി നടത്തിയ പുനര്‍ജീവനത്തിന്റെ ഓരോ ഘട്ടങ്ങളും വൻ വിജയമായിരുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ആദിവാസി കോളനികളില്‍ ഉപയോഗിക്കാതെ തുണിയില്‍ കെട്ടി പൊതിഞ്ഞു സൂക്ഷിച്ചിരുന്ന റാഗി, ചാമ, എന്നിവ വീടുകള്‍ കയറി ശേഖരിച്ച് തായണ്ണന്‍കൂടിയിലെ മണ്ണില്‍ വിതച്ച് വിത്തുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. മുന്‍പ് പതിനെട്ട് തരം റാഗിവിത്തുകളാണ് ഉപയോഗിച്ചിരുന്നത് ഇവയില്‍ പലതും തിരിച്ചുപിടിക്കാന്‍ സാധിച്ചതിനെ തുടര്‍ന്നാണ് നാലാം ഘട്ടം ആരംഭിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസം നല്‍കിയത്. നിലവില്‍ വരകിന്റെ വിളവെടുപ്പാണ് നടന്നത്.
പ്രധാനമായും അന്യം നിന്ന് പോകുന്ന ഈ വിത്തിനങ്ങളെ തിരികെ കൊണ്ടുവരലാണ് പുനര്‍ജീവനം പദ്ധതി ലക്ഷ്യമിടുന്നത്. 2016 ല്‍ ആരംഭിച്ച പദ്ധതിയാണ് നാലാം ഘട്ടത്തില്‍ വിജയകരമായി വിളവെടുപ്പ് നടത്തിയത്. അന്യംനിന്ന് പോയ വിത്തിനങ്ങളെ തമിഴ്‌നാട് ഉള്‍പടെയുള്ള ആദിവാസികുടികളില്‍ നിന്നും ശേഖരിച്ചാണ് ചിന്നാറിലെ തായണ്ണന്‍ കുടിയില്‍ പുനര്‍ജീവനം പദ്ധതിയിലൂടെ കൃഷിചെയ്ത് ത് . നിലവില്‍ 29 ഇനം റാഗി, ചോളം, വിരക് എന്നിവയാണ് വിളവെടുപ്പിനായി ഒരുങ്ങിയിരിക്കുന്നത്. വരുന്ന സീസണില്‍ 15 ഇനം ബീന്‍സ്കുടി കൃഷിയാണ് പുർജീവനം പദ്ധതി ലക്ഷ്യമിടുന്നത്