മുംബൈ വിമാനത്താവളത്തില്‍ സ്വര്‍ണവും മായി എയര്‍ ഹോസ്റ്റസ് പിടിയില്‍

സ്വര്‍ണം പൊടിയാക്കി ബാഗിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്. അടിവസ്ത്ര പായ്ക്കറ്റിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്

0

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നിന്നും നാല് കിലോ സ്വര്‍ണം പിടികൂടി. സ്വകാര്യ എയര്‍ലൈന്‍സ് എയര്‍ ഹോസ്റ്റസ് ആണ് സ്വര്‍ണവുമായി കസ്റ്റംസിന്റെ പിടിയിലായത്. സന പഠാന്‍ എന്ന യുവതിയാണ് അറസ്റ്റിലായിരിക്കുന്നത്. ദുബായിയില്‍ നിന്നും മുംബൈയിലേക്കെത്തിയതായിരുന്നു ഇവര്‍.സ്വര്‍ണം പൊടിയാക്കി ബാഗിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്. അടിവസ്ത്ര പായ്ക്കറ്റിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. സ്വര്‍ണം കടത്തുന്നുവെന്ന് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

ദുബായില്‍ ഉള്ള ഷാഹില്‍ എന്നയാളാണ് സ്വര്‍ണ ഇടപാടുകാരനെന്ന് ഇവര്‍ കസ്റ്റംസിനോട് മൊഴി നല്‍കി. പ്രതിഫലം വാങ്ങിയാണ് ഇവര്‍ സ്വര്‍ണക്കടത്ത് നടത്തുന്നതെന്നും 60,000 രൂപയാണ് ഇവര്‍ക്ക് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

You might also like

-