കോവിഡ് സമൂഹ വ്യാപനം :കർശന നിയന്ത്രങ്ങൾ നിയന്ത്രണങ്ങള്‍
നിയമങ്ങള്‍ പാലിക്കാത്ത കടകളുടെ ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം
തിരുവനന്തപുരം :കോവിഡ് സമൂഹ വ്യാപനം തടയാന്‍ തലസ്ഥാനത്തു ജില്ലാ ഭാരക്കുടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ കര്‍ശനമാക്കും. നിയമങ്ങള്‍ പാലിക്കാത്ത കടകളുടെ ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം. ഇന്നലെ നാല് പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സമയം അനുവദിച്ചത്. നിര്‍ദേശത്തില്‍ ചില അവ്യക്തതകള്‍ ഉണ്ടായിരുന്നതിനാല്‍ ഇന്നലെ ചാല, പാളയം മാര്‍ക്കറ്റുകളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി തുറക്കേണ്ട കടകള്‍ നിശ്ചയിച്ച് നല്‍കിയിരുന്നു.
ഇന്ന് പച്ചക്കറി കടകള്‍ ഉണ്ടാകില്ല. കോഴിക്കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാനാണ് അനുമതി. മാളുകളിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലേ തുറക്കാവൂ. നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നഗരസഭ കടക്കും.ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച നാല് പേരും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇതില്‍ ഒരാള്‍ തമിഴ്നാട് സ്വദേശിയാണ്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 75 ആയി. ജില്ലയിലാകെ 22,680 പേര്‍ നിരീക്ഷണത്തിലുണ്ട്. കരിക്കകത്തെ 91ആം നമ്പര്‍ വാര്‍ഡും കടകംപള്ളിയിലെ വാര്‍ഡ് നമ്പര്‍ 92ഉം കണ്ടെയ്ന്‍മന്‍റ് സോണുകളാണ്.