കെ.എം.ബഷീനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം മദ്യപിച്ച അമതിവേഗയിൽ ഓടിച്ച കാറിച്ച് കെ.എം.ബഷീർ മരിക്കുന്നത്.

0

തിരുവനന്തപുരം: മാധ്യമപ്രവ‍ർത്തകൻ കെ.എം.ബഷീനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. വിചാരണ നടപടികൾക്കായി സെഷൻസ് കോടതിയിലേക്ക് കേസ് മാറിയതിനു ശേഷം ആദ്യമായാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രം നൽകി ഒന്നര വ‍ർഷത്തിനു ശേഷമാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. വിചാരണ നടപടികൾ ആരംഭിക്കുന്നതിനാൽ ഒന്നാം പ്രതി ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനോടും രണ്ടാം പ്രതി വഫാ ഫിറോസിനോടും ഹാജരാകണമെന്നാണ് കോടതി നിർദ്ദേശിച്ചിട്ടുണ്ട് .ആദ്യഘട്ടമായി പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ച ശേഷമായിരിക്കും വിചാരണാ നടപടികള്‍ ആരംഭിക്കുക. ബഷീര്‍ കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായ ശേഷം കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.

കേസിൽ തെളിവായി പ്രത്യേക സംഘം നൽകിയ സിസിടിവിയുടെ ദൃശ്യങ്ങൾ ശ്രീറാം വെങ്കിട്ട രാമൻ ആവശ്യപ്പെട്ട പ്രകാരം മജിസ്ട്രേറ്റ് കോടതി നൽകിയിരുന്നു. ഇതിനുശേഷമാണ് കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം മദ്യപിച്ച അമതിവേഗയിൽ ഓടിച്ച കാറിച്ച് കെ.എം.ബഷീർ മരിക്കുന്നത്. വാഹന ഉടമയായ വഫ ഫിറോസും ഒപ്പമുണ്ടായിരുന്നു. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികള്‍, മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട്, ഫോറന്‍സിക് ഉള്‍പ്പെടയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന സെഷന്‍സ് കുറ്റമായതിനാല്‍ മജിസ്ട്രേറ്റ് കോടതി സെഷന്‍സ് കോടതിക്ക് സമർപ്പിക്കുകയായിരുന്നു.

You might also like

-