കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍‍ പ്രസാദിനോട് നേരിട്ട് ഹാജരാകാന്‍ തിരുവനന്തപുരം സിജെഎം കോടതി

ശശിതരൂര്‍ നല്‍കിയ മാനനഷ്ട ഹര്‍ജിയിലാണ് കോടതി കേസെടുത്തത്

0

തിരുവനന്തപുരം: കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍‍ പ്രസാദിനെതിരെ തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തു. ശശിതരൂര്‍ നല്‍കിയ മാനനഷ്ട ഹര്‍ജിയിലാണ് കോടതി കേസെടുത്തത്.

2018 ഓക്ടോബര്‍ 28ന് രവിശങ്കര്‍ പ്രസാദ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തരൂരിനെ കൊലയാളിയെന്ന് വിളിച്ചുവെന്നാണ് തരൂരിന്‍റെ പരാതി. ഹര്‍ജിയില്‍ കോടതിയില്‍ ഹാജരായ ശശിതരൂര്‍ മൊഴി നല്‍കുകയും നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച വാ‍ര്‍ത്താ സമ്മേളനത്തിന്‍റെ വീഡിയോ ഹാജരാക്കുകയും ചെയ്തിരുന്നു. കേസിന്‍റെ തുടര്‍നടപടികളുടെ ഭാഗമായി വരുന്ന മെയ് രണ്ടിന് രവിശങ്കര്‍ പ്രസാദിനോട് നേരിട്ട് ഹാജരാകാന്‍ തിരുവനന്തപുരം സിജെഎം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

You might also like

-