“അവരെന്‍റെ കൈ പിടിച്ച് തിരിച്ചു. വസ്ത്രം വലിച്ച് കീറാൻ നോക്കി. അസഭ്യവർഷം നടത്തി”. തിരുവന്തപുറത്തു വനിതാ ഡോക്ടറെ മദ്യപ സംഘംകൈയേറ്റം ചെയ്തു

മദ്യപിച്ച് അപകടത്തിൽപ്പെട്ട് പരിക്കേറ്റായിരുന്നു ഇരുവരും ആശുപത്രിയിൽ എത്തിയത്. വരി നിൽക്കാതെ നേരെ ആശുപത്രിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഇവരെ ജീവനക്കാർ തടഞ്ഞു. തുടർന്ന് ഉന്തും തള്ളുമുണ്ടായി. ഇതേ തുടർന്നാണ് ഡോക്ടർ ഇടപെട്ടത്.സംഭവത്തിൽ കരിമഠം സ്വദേശി റഷീദിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത

0

തിരുവനന്തപുരം : സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു. തിരുവനന്തപുരത്ത് സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടറെ മർദ്ദിച്ചു. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.ഫോർട്ട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് ആക്രമണം ഉണ്ടായത്. രാത്രിയോടെയായിരുന്നു സംഭവം. മദ്യപിച്ച് എത്തിയ രണ്ടംഗ സംഘമാണ് ആക്രമിച്ചത്.

മദ്യപിച്ച് അപകടത്തിൽപ്പെട്ട് പരിക്കേറ്റായിരുന്നു ഇരുവരും ആശുപത്രിയിൽ എത്തിയത്. വരി നിൽക്കാതെ നേരെ ആശുപത്രിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഇവരെ ജീവനക്കാർ തടഞ്ഞു. തുടർന്ന് ഉന്തും തള്ളുമുണ്ടായി. ഇതേ തുടർന്നാണ് ഡോക്ടർ ഇടപെട്ടത്.സംഭവത്തിൽ കരിമഠം സ്വദേശി റഷീദിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത രണ്ടാമനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. അതേസമയം സംഭവത്തിൽ ഒപി ബഹിഷ്‌കരിച്ച് ഡോക്ടർമാർ പ്രതിഷേധിക്കുകയാണ്.
‘ആക്രമിച്ചത് സ്ഥിരം പ്രശ്നക്കാരായ ആളുകളാണ്. അവർ ആശുപത്രിയിലെത്തി അനാവശ്യ ബഹളം ഉണ്ടാക്കി. പ്രശ്നങ്ങളുണ്ടാക്കിയത് റഷീദ്, റഫീക്ക് എന്നിവരാണ്. അവരെന്‍റെ കൈ പിടിച്ച് തിരിച്ചു. വസ്ത്രം വലിച്ച് കീറാൻ നോക്കി. അസഭ്യവർഷം നടത്തി. കൈ പിടിച്ച് തിരിച്ചപ്പോൾ നഖം കൊണ്ട് എന്‍റെ ദേഹത്ത് കീറി. ചോദിക്കാനെത്തിയ സെക്യൂരിറ്റി ജീവനക്കാരെയും ആക്രമിച്ചു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചതിനാണിതൊക്കെ”, എന്ന് ഡോ. മാലു മുരളി പറഞ്ഞു. –

അതേസമയം ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണം അതിശയകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. ആരോഗ്യ പ്രവർത്തകർക്ക് നേരായ ആക്രമണം വെച്ചുപൊറുപ്പിക്കില്ല. ബാക്കിയുള്ള പ്രതിയെ കൂടി ഉടൻ അറസ്റ്റ് ചെയ്യും. സംഭവം സർക്കാർ ഗൗരവമായി പരിഗണിക്കും . ആരോഗ്യപ്രവർത്തകരുടെ സുരക്ഷാ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു

You might also like

-