32 പേരെ ജയിൽ അടച്ചു പൊലീസ് 33 ഗുണ്ടകളെ നാടുകടത്തി. 557 പേര് കുടി ഗുണ്ടാ പട്ടികയിൽ
കിഷോര്‍, സതീഷ് എന്ന സിംബാവേ, നിഖില്‍ കൂട്ടാല, വിനു കെ. സത്യന്‍, ജൂഡ് ജോസഫ്, മുനമ്പം സ്വദേശികളായ ആദര്‍ശ്, വിഷ്ണുരാജ്, ഷാന്‍, വിഷ്ണു, മനു നവീന്‍, ആഷിക് പഞ്ഞന്‍, അഖില്‍ എന്ന ഉണ്ണിപാപ്പാന്‍, അമല്‍ജിത്ത്, കുറുപ്പുപടി സ്വദേശികളായ ജോജി, വിഷ്ണു, അങ്കമാലി സ്വദേശികളായ സെഭി വര്‍ഗ്ഗീസ്, ഡിപിന്‍ യാക്കോബ്, കാലടി സ്വദേശികളായ ആഷിക്, ഡെന്‍സില്‍, ഗോഡ്‌സണ്‍, കുരുവി അരുണ്‍ എന്നു വിളിക്കുന്ന അരുണ്‍ എന്നിവര്‍ ഉള്‍പ്പെടെ 33 ഓളം പേരെ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലേക്ക് റൂറല്‍ ജില്ലയില്‍ നിന്നും നാടുകടത്തി.
തിരുവനതപുരം | സംസ്ഥാനത്ത് ഗുണ്ടാ പട്ടിക പുതുക്കി. 557 പേരെ കൂടിയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് നിരന്തരം നിരീക്ഷിച്ചതിന് ശേഷമാണ് പട്ടിക പുതുക്കിയത്.പുതുക്കിയ പട്ടിക അനുസരിച്ച് സംസ്ഥാനത്ത് ആകെ 2750 ഗുണ്ടകളാണ് ഉള്ളത്. അടുത്തിടെ ഗുണ്ടാ പ്രവർത്തനങ്ങളിൽ സജീവമല്ലാത്തവരെ ഒഴിവാക്കിയിട്ടുമുണ്ട്. ഓരോ പൊലീസ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് ഗുണ്ട ലിസ്റ്റ് തയ്യാറാക്കിയത്. നിലവിൽ സജീവമായവർ മാത്രമാണ് പുതിയ ലിസ്റ്റിലുള്ളതെന്നാണ് പൊലീസ് വിശദീകരണം. 701 ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്.
പുതുക്കിയ പട്ടിക പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗുണ്ടകളുള്ളത് തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ്. സംസ്ഥാനത്ത് ഗുണ്ടാപ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കടത്തും തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നിര്‍ണായക നീക്കങ്ങള്‍ക്കാണ് അനുമതിയായിരിക്കുന്നത്.ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എസ്. വിജയ് സാഖറെ, എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത, ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്ക്, അഡീഷണല്‍ എസ്.പി കെ. ലാല്‍ജി, എ.എസ്.പി അരുണ്‍ കെ. പവിത്രന്‍ എന്നിവരും ഡി.വൈ.എസ്പിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
കുപ്രസിദ്ധ ഗുണ്ടകളായ അനസ് പെരുമ്പാവൂര്‍, വിനു വിക്രമന്‍, ഗ്രിന്റേഷ് എന്ന ഇണ്ടാവ, ബേസില്‍, മുനമ്പം സ്വദേശി ആഷിക്, കുന്നത്തുനാട് സ്വദേശി സമദ്, രതീഷ് എന്നു വിളിക്കുന്ന കാര രതീഷ്, കുറുപ്പുംപടി സ്വദേശി ആഷിക്, അങ്കമാലി സ്വദേശി പുല്ലാനി വിഷ്ണു, നോര്‍ത്ത് പറവൂര്‍ സ്വദേശി പൊക്കന്‍ അനൂപ് എന്നു വിളിക്കുന്ന അനൂപ്, അയ്യമ്പുഴ സ്വദേശികളായ സോമി, ടോണി ഉറുമീസ്, പുത്തന്‍കുരിശ് സ്വദേശി ഡ്രാക്കുള സുരേഷ്, കുന്നത്തുനാട് സ്വദേശി സമദ്, മുളംന്തുരുത്തി സ്വദേശി അതുല്‍ സുധാകരന്‍ എന്നിവര്‍ ഉള്‍പ്പെടെ 32ഓളം പേരെയാണ് ഇക്കാലയളവില്‍ ജയിലില്‍ അടച്ചത്.
പൊലീസ് 33 ഗുണ്ടകളെ നാടുകടത്തി കിഷോര്‍, സതീഷ് എന്ന സിംബാവേ, നിഖില്‍ കൂട്ടാല, വിനു കെ. സത്യന്‍, ജൂഡ് ജോസഫ്, മുനമ്പം സ്വദേശികളായ ആദര്‍ശ്, വിഷ്ണുരാജ്, ഷാന്‍, വിഷ്ണു, മനു നവീന്‍, ആഷിക് പഞ്ഞന്‍, അഖില്‍ എന്ന ഉണ്ണിപാപ്പാന്‍, അമല്‍ജിത്ത്, കുറുപ്പുപടി സ്വദേശികളായ ജോജി, വിഷ്ണു, അങ്കമാലി സ്വദേശികളായ സെഭി വര്‍ഗ്ഗീസ്, ഡിപിന്‍ യാക്കോബ്, കാലടി സ്വദേശികളായ ആഷിക്, ഡെന്‍സില്‍, ഗോഡ്‌സണ്‍, കുരുവി അരുണ്‍ എന്നു വിളിക്കുന്ന അരുണ്‍ എന്നിവര്‍ ഉള്‍പ്പെടെ 33 ഓളം പേരെ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലേക്ക് റൂറല്‍ ജില്ലയില്‍ നിന്നും നാടുകടത്തി.ഇതിനിടെ സംസ്ഥാനത്ത് 28 പോക്സോ കോടതികൾ കൂടി തുടങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന അതിവേഗ കോടതികളുടെ ആകെ എണ്ണം 56 ആയി