“മൂന്നാം ഊഴം “ബംഗാളിൽ വീണ്ടും മമത അധികാരമേറ്റു
അക്രമങ്ങൾ നേരിടാനുള്ള എല്ലാ നടപടികളുമെടുക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഉറപ്പുനൽകിയതായി ഗവർണർ സത്യ പ്രതിജ്ഞാ ചടങ്ങില്‍ പറഞ്ഞു. അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ബംഗാളിൽ സമാധാനം കൊണ്ടുവരേണ്ടതാണ് മുഖ്യമന്ത്രിയുടെ ആദ്യ ചുമതലയെന്നും ഗവര്‍ണര്‍ പറഞ്ഞു
കൊൽക്കത്ത: തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ചുമതലയേറ്റു. മൂന്നാം തവണയാണ് മമത ബംഗാളിൽ തുടർച്ചയായി അധികാരത്തിൽ എത്തുന്നത് . കോവിഡ് പ്രോട്ടോകോൾ പാലിച്ചു രാജ് ഭവനിൽ വളരെ ലളിതമായാണ് ചടങ്ങുകൾ നടന്നത്. ഗവര്‍ണര്‍ ജഗദീപ് ധൻകര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ സൗരവ് ഗാംഗുലി മുഖ്യാതിഥിയായി പങ്കെടുത്തു. ബംഗാളിൽ മമതയുടെ പാർട്ടിക്ക് വലിയ ഭൂരിപക്ഷത്തിൽ സീറ്റുകൾ വാരികുട്ടനായെങ്കിലും മമതയ്ക്ക് തെരെഞ്ഞെടുപ്പിൽ വിജയിക്കാനാകാത്തത് വലിയ നാണക്കേടുണ്ടാക്കി
ANI
Mamata Banerjee takes oath as the Chief Minister of #WestBengal for a third consecutive term. She was administered the oath by Governor Jagdeep Dhankhar.
അക്രമങ്ങൾ നേരിടാനുള്ള എല്ലാ നടപടികളുമെടുക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഉറപ്പുനൽകിയതായി ഗവർണർ സത്യ പ്രതിജ്ഞാ ചടങ്ങില്‍ പറഞ്ഞു. അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ബംഗാളിൽ സമാധാനം കൊണ്ടുവരേണ്ടതാണ് മുഖ്യമന്ത്രിയുടെ ആദ്യ ചുമതലയെന്നും ഗവര്‍ണര്‍ പറഞ്ഞു. അതസമയം വേദിയിൽ തന്നെ മമത തിരിച്ചടിച്ചു. ഇപ്പോൾ തൻറെ കയ്യിൽ അധികാരമില്ല, തെരഞ്ഞെടുപ്പ് കമ്മീഷനാണ് ക്രമസമാധാനം സംരക്ഷിക്കേണ്ടതെന്നും മമത പറഞ്ഞു.
2011 ൽ മൂന്നര പതറ്റാണ്ട് പിന്നിട്ട ഇടത് ഭരണത്തിന് വിരാമമിട്ട് അധികാരം പിടിച്ച മമത ബാനര്‍ജി ബിജെപി ഉയര്‍ത്തിയ വലിയ പോരാട്ടത്തെ അതിജീവിച്ചാണ് മമത പശ്ചിമ ബംഗാളിൽ ഭരണം നിലനിര്‍ത്തിയത്. പാര്‍ട്ടി ഭരണത്തിലേറിയെങ്കിലും പരാജയമായിരുന്നു മതമയുടെ വിധി. നന്ദിഗ്രാമിൽ ബിജെപിയോട് തോറ്റ മമതക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ ആറ് മാസത്തിനിടെ വീണ്ടും ജനവിധി തേടണം.