മോഷ്ടാക്കള്‍ ഇന്ത്യന്‍ അമേരിക്കന്‍സ് ധരിക്കുന്ന ആഭരണങ്ങളില്‍ നോട്ടമിടുന്നതായി പോലീസ്

ഇതു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതേ തരത്തിലുള്ള മോഷ്ണങ്ങള്‍ യു.എസില്‍ പല സിറ്റികളിലും ഈ സംഘം നടത്തുന്നതായാണ് അന്വേഷണത്തില്‍ നിന്നും ബോധ്യമായതെന്നും പോലീസ് പറയുന്നു.

0

വാഷിംഗ്ടണ്‍ ഡി.സി.: ഇന്ത്യന്‍ വംശജര്‍ സംസ്ക്കാരത്തിന്റേയും, ആചാരത്തിന്റേയും ഭാഗമായി ധരിക്കുന്ന വിലകൂടിയ ആഭരണങ്ങള്‍ മോഷ്ടാക്കള്‍ നോട്ടമിടുന്നതായി വാഷിംഗ്ടണ്‍ പോലീസ് മുന്നറിയിപ്പു നല്‍കി.മോഷണം നടത്തുന്നതിന് പരിശീലനം സിദ്ധിച്ച ഒരു വിദഗ്ദ സംഘം ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ചു വരുന്നതായി സാര്‍ജന്റ് ഫ്രൈ പറഞ്ഞു.

കണക്റ്റിക്കട്ട് നോര്‍വാക്ക് സിറ്റിയില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഫാമിലി നടത്തിവരുന്ന മോട്ടലില്‍ ഉടമസ്ഥര്‍ താമസിച്ചിരുന്ന ക്വാട്ടേഴ്‌സില്‍ നിന്നും 20000 ഡോളറിലധികം വിലവരുന്ന സ്വര്‍ണ്ണം മോഷ്ടിച്ചു കടന്നു കളഞ്ഞ ഒരു സംഘത്തിന്റെ ചിത്രം ക്യാമറയില്‍ പതിഞ്ഞിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.

ഇതു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതേ തരത്തിലുള്ള മോഷ്ണങ്ങള്‍ യു.എസില്‍ പല സിറ്റികളിലും ഈ സംഘം നടത്തുന്നതായാണ് അന്വേഷണത്തില്‍ നിന്നും ബോധ്യമായതെന്നും പോലീസ് പറയുന്നു.ഓണ്‍ലൈനിലൂടെ ഇന്ത്യന്‍ വംശജര്‍ നടത്തുന്ന ആഭരണ കടകളും, അവിടെ നിന്നും സ്വര്‍ണ്ണം വാങ്ങുന്നവരുടെ വിവരങ്ങളും ചോര്‍ത്തിയെടുത്ത് കവര്‍ച്ച നടത്തുന്നതിന് ഇവര്‍ക്ക് വിദഗ്ദ പരിശീലനം ലഭിക്കുന്നുണ്ടെന്നും സര്‍ജന്റ് പറഞ്ഞു.

ഇന്ത്യന്‍ വംശജര്‍ പ്രത്യേകിച്ച് ഈ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി.

You might also like

-