ഓണം ബംബർ 12 കോടി സമ്മാനമടിച്ചത് കരുനാഗപ്പള്ളിയിലെ ഈ ആറ് പേർക്ക്

ആറ് പേർക്കും ഇതുവരെ അമ്പരപ്പ് മാറിയിട്ടില്ല. ചുങ്കത്ത് ജ്വല്ലറിയിലെ സെയിൽസ്‍മാൻമാരായ രാജീവൻ, രംജിം, റോണി, വിവേക്, സുബിൻ, രതീഷ് എന്നിവർക്കാണ് 12 കോടി സമ്മാനമടിച്ചത്

0

ആലപ്പുഴ:സംസ്ഥാന ഭാഗ്യകുറിയുടെ ഓണം ബംബർ ഭാഗ്യം കട സഹിച്ചത് ആറു ചങ്കു ബ്രോകളക്ക് കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ആറ് സെയിൽസ്‍മാൻമാർക്ക് TM160869 – രണ്ട് ദിവസം മുമ്പ് അവർ കൂട്ടായി വാങ്ങിയ അതേ ടിക്കറ്റ് തന്നെ. ഭാഗ്യം വരുന്ന ഓരോ വഴിയേ, ആറ് പേർക്കും ഇതുവരെ അമ്പരപ്പ് മാറിയിട്ടില്ല. ചുങ്കത്ത് ജ്വല്ലറിയിലെ സെയിൽസ്‍മാൻമാരായ രാജീവൻ, രംജിം, റോണി, വിവേക്, സുബിൻ, രതീഷ് എന്നിവർക്കാണ് 12 കോടി സമ്മാനമടിച്ചത്. കിട്ടിയ തുക സ്വന്തം ആവശ്യത്തിനായി മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനത്തിന് കൂടി ഉപയോഗിക്കുമെന്ന് കൂട്ടുകാർ. 12 കോടി രൂപയിൽ നികുതി കിഴിച്ച് ഇവർക്ക് 7.56 കോടി രൂപ കിട്ടും.

ആലപ്പുഴ കായംകുളം ശ്രീമുരു​ഗാ ലോട്ടറി ഏജന്റ് ശിവൻകുട്ടി വിറ്റ ടിക്കറ്റാണിത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി ഒന്നാം സമ്മാനമായി കിട്ടിയ ഭാഗ്യവാൻമാർക്ക് അഭിനന്ദനപ്രവാഹമാണ്. രണ്ടാം സമ്മാനമായ അമ്പത് ലക്ഷം രൂപ 10 പേർക്കാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനത്തുക. അച്ചടിച്ച 46 ലക്ഷം ടിക്കറ്റുകളിൽ 43 ലക്ഷത്തിലേറെയും വിറ്റുപോയിട്ടുണ്ട്. ടിക്കറ്റ് വിൽപ്പനയിലൂടെ സംസ്ഥാന സർക്കാറിന് 29 കോടി വരുമാനമായി കിട്ടി

You might also like

-