കേരളത്തിന് 13,600 കോടി രൂപ കടമെടുക്കാനാൻ അനുമതി.
കേരളത്തിന് കടമെടുക്കാൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഉടൻ ഉണ്ടാകും. 13,600 കോടി രൂപ കടമെടുക്കാനാണ് അനുമതി. 15,000 കോടി രൂപ കൂടി വേണ്ടി വരുമെന്നും കേരളം ആവശ്യപ്പെട്ടു. കേരളം ക്രച്ചസിലാണ്
ഡൽഹി | കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കേരളത്തിന് ആശ്വാസം. കേരളത്തിന് കടമെടുക്കാൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഉടൻ ഉണ്ടാകും. 13,600 കോടി രൂപ കടമെടുക്കാനാണ് അനുമതി. 15,000 കോടി രൂപ കൂടി വേണ്ടി വരുമെന്നും കേരളം ആവശ്യപ്പെട്ടു. കേരളം ക്രച്ചസിലാണ്. ഇത്തവണ സഹായിക്കാം. പക്ഷേ എന്നും സഹായം ഉണ്ടാകില്ലെന്നും കേന്ദ്ര സർക്കാരിന്റെ വാദം.എന്നാൽ കേന്ദ്ര സർക്കാരിന്റെ വാദത്തെ കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ എതിര്‍ത്തു. കേരളം ക്രച്ചസിൽ അല്ലെന്നും നിയമപരമായ അവകാശമാണ് ചോദിക്കുന്നതെന്നും സൗജന്യങ്ങൾ അല്ല ചോദിക്കുന്നത് എന്നും കേരളം കോടതിയിൽ വ്യക്തമാക്കി. കേരളത്തിന് സാമ്പത്തിക സഹായം നേടേണ്ട അടിയന്തിര സാഹചര്യം ഉണ്ടെന്ന് സുപ്രീം കോടതിയും ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് കേരളത്തിന്‍റെ അഭിഭാഷകൻ കപിൽ സിബൽ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. ശമ്പളം നല്കാൻ തല്ക്കാലം പണമുണ്ട്. എന്നാൽ പെൻഷൻ, മറ്റാനുകൂല്യങ്ങൾ, ക്ഷാമബത്ത എന്നിവ നല്കാൻ കഴിയാത്ത സാഹചര്യമാണ്. അടിയന്തരമായി 28000 കോടി രൂപ ഈ മാർച്ചിൽ തന്നെ കടമെടുക്കാൻ അനുവദിക്കണമെന്നും കപിൽ സിബൽ വാദിച്ചു. കേരളത്തിന് അവകാശമുള്ള പതിമൂവായിരത്തി അറുനൂറ്റിയെട്ട് കോടി രൂപ കടമെടുക്കാൻ അനുവാദം നല്കാമെന്ന് കഴിഞ്ഞ ചർച്ചയിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് കേരളം നല്കിയ ഹർജി പിൻവലിക്കണം എന്ന ഉപാധി ശരിയില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വാനാഥൻ എന്നിവരുടെ ബഞ്ച് നിരീക്ഷിച്ചു. ഹർജി നല്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ മറ്റു സംസ്ഥാനങ്ങളും കോടതിയിൽ വരാൻ സാധ്യതയുള്ളതിനാൽ ഇടക്കാല ഉത്തരവ് ഇറക്കരുത് എന്ന അറ്റോണി ജനറലിൻറെ നിർദ്ദേശം കോടതി സ്വീകരിച്ചു.
ജസ്റ്റിസ്മാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹർജി പരിഗണിച്ചത്. അടിയന്തിരമായി 26000 കോടി കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകണം എന്നായിരുന്നു കേരളത്തിന്റെ ആവശ്യം.