മൂന്നാർ മാട്ടുപ്പെട്ടി കുണ്ടളയിൽ ഉരുൾപൊട്ടി ആളപായമില്ല . ഒരു ക്ഷേത്രവും രണ്ട് കടകളും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി

ഉരുൾപൊട്ടിയത് രാത്രി ഒരു മണിയോടെയാണ്. 175 കുടുംബങ്ങളെ ഉടൻ മാറ്റിപാർപ്പിച്ചു

0

മൂന്നാർ| മൂന്നാർ മാട്ടുപ്പെട്ടി കുണ്ടള പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടൽ,ആളപായമില്ല. ഒരു ക്ഷേത്രവും രണ്ട് കടകളും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. ആളപായമില്ല. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്.രാത്രി ഇതുവഴി വാഹനത്തിൽ വന്ന ആളുകളാണ് ഉരുൾപൊട്ടി റോഡിലേക്ക് പതിച്ചിരിക്കുന്നത് കണ്ട്. ഇവർ അറിയിച്ചതിനെ തുടർന്ന് കുടുംബങ്ങളെ പൂർണമായും അടുത്തുള്ള സ്കൂളുകളിലേക്കും മറ്റും മാറ്റി.

പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഉരുൾപൊട്ടിയത് രാത്രി ഒരു മണിയോടെയാണ്. 175 കുടുംബങ്ങളെ ഉടൻ മാറ്റിപാർപ്പിച്ചു. വട്ടവട പഞ്ചാത്ത് പ്രസിഡന്റ് കവിത വി കുമാർ പറഞ്ഞു. ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ സന്ദർശിച്ചിരുന്നു, കറണ്ട് ഇല്ല റോഡ് ഇല്ലാത്തതിനാൽ വട്ടവട മേഖലയിൽ പോകാനും പ്രയാസമാണ് കവിത വി കുമാർ പറഞ്ഞു.

മൂന്നാർ വട്ടവട റോഡ് തകർന്നു. ഗതാഗതം തടസപ്പെതിനാൽ വട്ടവട ഒറ്റപ്പെട്ടു. കഴിഞ്ഞ ദിവസം പെയ്‌ത മഴയിൽ വട്ടാവടയിൽ ഒരേക്കറോളം കൃഷി ഭൂമി നശിക്കുകയും ഇടിഞ്ഞുതാഴുകയും ചെയ്തിരുന്നു.അതേസമയം കനത്ത മഴയുടെ തുടരുന്ന പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ ഇന്ന് അവധിയായിരിക്കും. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് ഇന്ന് അവധിയായിരിക്കും. നേരത്തെ നിശ്ചയിച്ച പിഎസ് സി പരീക്ഷകൾക്ക് മാറ്റമില്ല.
കോട്ടയത്ത്‌ ഇന്ന് മഴയ്ക്ക് നേരിയ ശമനം. പടിഞ്ഞാറൻ മേഖലകളിലെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലും വൈക്കം, ചങ്ങനാശേരി താലൂക്കിൽ നിരവധിയിടങ്ങളിലും വെള്ളം കയറി. ജില്ലയിൽ ആകെ 63 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്
വയനാട് ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 773 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 774 മീറ്ററാണ് ജലസംരണിയുടെ ഇന്നത്തെ അപ്പർ റൂൾ ലെവൽ. ഡാമിലെ അധിക ജലം താഴേക്ക് ഒഴിക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായുള്ള രണ്ടാംഘട്ട മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട്.

You might also like

-